മഹാരാഷ്ട്ര മന്ത്രി റാണെയെ പുറത്താക്കണം.ബിനോയ് വിശ്വം.

തിരു: – വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിയഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളം ”മിനി പാകിസ്ഥാന്‍” ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും
ഭരണഘടനാ ലംഘനവുമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ചാതുര്‍വര്‍ണ്യത്തിന്റെ കുറ്റിയില്‍ കെട്ടുന്ന ബി ജെ പി യുടെ ആശയ പാപ്പരത്വമാണ് മന്ത്രി റാണെയിലൂടെ പുറത്തു വന്നത്.

ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക ബോധത്തിന്റെ അടിത്തറയാക്കി മാറ്റി
മത മൈത്രിയുടെ പാതയാണ് കേരളം പിന്‍പറ്റുന്നത്. ”മനുസ്മൃതി” യുടെ ജീര്‍ണിച്ച പാഠശാലയില്‍ നിന്ന് രാഷ്ട്രീയം പഠിച്ച ബി ജെ പി മന്ത്രിമാര്‍ക്ക് അത് മനസ്സിലാക്കാന്‍ വിവേകം ഉണ്ടാകില്ല. അവര്‍ക്ക് വഴി കാണിക്കുന്ന മോദി – അമിത്ഷാ സംഘത്തിന്റെ ഭാഗത്തു നിന്ന് തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ വെല്ലുവിളി ഉയര്‍ത്തുന്ന നിതീഷ് റാണെക്ക് എതിരെ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading