പുനലൂർ: കരവാളൂർ സ്വദേശിനി ഷൈനി ജേക്കബ് ബഞ്ചമിന് മികച്ച ഡോക്യുമെൻ്റെറി സംവിധാനത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം. വീ വിൽ നോട്ട് ബി അഫ്രൈഡ് (We will not be afraid )എന്ന ചിത്രമാണ് അവാർഡിന് അർഹമായത്. ഷൈനിയുടെ ഒമ്പതാമത്തെ സംസ്ഥാന അവാർഡാണിത്.
(അഞ്ച് ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്)
ഇന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്തി പത്രത്തിന് പുറമെ 15,000 രൂപ ക്യാഷ് അവാർഡും ഉണ്ട്. ബീഹാറിലെ ആദിവാസി വിഭാഗമായ മുസാഹിർ എന്ന എലികളെ തിന്നുന്ന വിഭാഗങ്ങളുടെ ഇടയിൽ സുധ വർഗീസ് (സൈക്കിൾ ദീദി ) നടത്തുന്ന വിദ്യാഭ്യാസ-സാംസ്ക്കാരിക ഇടപെടലുകൾ പകർത്തുന്ന ഡോക്കുമെൻ്ററിയാണിത്.
ജോളി ലോനപ്പൻ (ജോളിവുഡ് പ്രൊഡക്ഷൻ ) ആണ് നിർമ്മാതാവ്.
ഷൈനി കരവാളുർ കോയിപ്പുറത്ത് വീട്ടിൽ പരേതനായ കെ ഒ ബഞ്ചമിൻ്റെ മകളാണ്.ഇപ്പോൾ മുംബൈയിലാണ് താമസം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.