ബംഗളുരു: ബംഗളുരുവിലാണ് സംഭവം. ലൈംഗിക ബന്ധത്തിൽ പങ്കാളികളെ കൈമാറുന്ന രീതി പ്രചാരത്തിൽ ഇല്ലെങ്കിലും പല സ്ഥലത്തും ഇതു സംഭവിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പേടിച്ച് പുറത്ത് പറയുകയില്ല. അത് ഇത്തരം പ്രവർത്തികൾ വീണ്ടും ചെയ്യാൻ നിർബന്ധിതരാകും സമ്പനരുടെ ഇടയിലും ഇടത്തട്ടു കാരുടെ ഇടയിലും വലിയ പ്രതിസന്ധി സംഭവിക്കുന്നുണ്ട്.സുഹൃത്തുമായി കാമുകൻ ലൈം ഗിക ബന്ധത്തിന് നിർബന്ധിക്കുന്നെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാക്കൾ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്. യുവതിയുടെ പരാതിയെ തുടർന്ന് ബെംഗളുരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഏതാനും വർഷം മുമ്പാണ് യുവതി ഹരീഷുമായി പരിചയപ്പെട്ടത്. ഹരീഷുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു.
ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു എന്നും യുവതി പറയുന്നു. ഇതിനിടയിലാണ് തന്റെ സുഹൃത്തായ ഹേമന്ദുമായി ലൈംഗിക ബന്ധത്തിലേർപ്പെടണം എന്ന് ഹരീഷ് ആവശ്യപ്പെട്ടത്. വഴങ്ങിയില്ലെങ്കിൽ തന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി ഹേമന്ദുമൊത്ത് ലൈംഗിക ബന്ധത്തിന് തയ്യാറായാൽ പകരം ഹേമന്ദിന്റെ കാമുകിയുമൊത്ത് തനിക്ക് ലൈംഗികവേഴ്ച്ചയിൽ ഏർപ്പെടാനാകുമെന്നും ഹരീഷ് പറഞ്ഞിരുന്നെന്നും യുവതി വെളിപ്പെടുത്തി.മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ പരാതിയിലാണ് ഇരുവരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാൾ നിർബന്ധികകുമായിരുന്നത്രെ.ബിരുദധാരികളായ ഇരുവരും പ്രണയം നടിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്യും. തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തുക. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രവണതകൾ സമൂഹത്തിൽ കൂടി വരുകയാണ്. പരാതികൾ ഇല്ലെങ്കിൽ ഇവയൊന്നും പുറത്തറിയില്ല. എന്നാൽ വ്യാജപരാതികൾ നൽകി കുടുക്കുന്നവരും ഇല്ലാതില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.