മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി യോ​ഗം അം​ഗീകരിച്ചു.

കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി യോ​ഗം അം​ഗീകരിച്ചു. പാര്‍ടിയുടെ എല്ലാ തലങ്ങളിലും ചർച്ച ചെയ്യാനായി ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിക്കും. മാർച്ച് 22-നും -23നും കേന്ദ്രകമ്മിറ്റി യോ​ഗം ചേര്‍ന്ന് പാര്‍ടി കോൺഗ്രസിലേക്കുള്ള കരട് സംഘടന റിപ്പോർട്ട് അന്തിമമാക്കുമെന്ന് മൂന്ന് ദിവസമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോ​ഗത്തിനുശേഷം പൊളിറ്റ്ബ്യൂറോ അം​ഗവും കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോക്‌സഭാ,‌ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ മോദി സർക്കാർ കൊണ്ടുവന്ന നിയമനിർമാണങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന പ​ദ്ധതിക്കു വിരുദ്ധമാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തെയും ഫെഡറിലസത്തെയും വിലമതിക്കുന്ന എല്ലാവരും എതിര്‍ക്കണം.

1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ഉയർത്തിപ്പിടിക്കണമെന്നും ആരാധനാലയങ്ങളിൽ തർക്കം ഉന്നയിക്കാനുള്ള ശ്രമങ്ങളിൽ അലംഭാവവുംകൂടാതെ നിയമം നടപ്പാക്കാൻ നിർദേശിക്കണമെന്നും കേന്ദ്രകമ്മിറ്റി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്‌ യുജിസി ചട്ടഭേദ​ഗതിയെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.”

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.