ജയ്പൂർ: രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഋഒരു സൈനികന് പരുക്ക് ഏറ്റു. ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ആണ് അപകടം ഉണ്ടായത്. ടാങ്കിലേക്ക് വെടിമരുന്ന് കയറ്റുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് അപകടം. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാനിലെ ദൗസ സ്വദേശി ജിതേന്ദ്ര എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.പരിക്കേറ്റ സൈനികനെ വിദഗ്ധ ചികിൽസയ്ക്കായി വിമാനമാർഗം ചണ്ഡീഗഡിലെത്തിച്ചു. സംഭവത്തിൽ കരസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.ഒരാഴ്ചയ്ക്കിടെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. നേരത്തെ,വാഹനം അപ്രതീക്ഷിതമായി പിന്നിലേക്ക് തെന്നിവീണ് ചന്ദ്രപ്രകാശ് പട്ടേൽ എന്ന സൈനികൻ മരിച്ചിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.