
എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.
ചെന്നൈ: ശ്രീലങ്ക തൊട്ടടുത്താണ്. പുലി പ്രഭാകരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ പിന്നെ സമാധാനത്തിൻ്റെ നാടായി മാറിയെങ്കിലും ഈ അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ഗവൺമെൻ്റിനെ തന്നെ ജനക്കൂട്ടം കൈകാര്യം ചെയ്യുന്നത് നാം കണ്ടതാണ്. പിന്നീട് അവിടെ ഭരണത്തിലെത്തിയത് കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് എന്ന് പറയാം. ലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പുതിയ ഗവൺമെൻ്റിന് കഴിയും. ടൂറിസം രംഗത്ത് പ്രാധാന്യമർഹിക്കുന്ന ഒരു പാട് പ്രദേശങ്ങൾ ഉള്ള നാടാണ് ശ്രീലങ്ക. കഴിഞ്ഞ കാല ഗവൺമെൻ്റുകളുടെ വിദേശനയവും, അഴിമതിയും ശ്രീലങ്കയെ ഉലച്ചത്. അൽപ്പം ഭീകരവാദവും തല പൊക്കിയിരുന്നു. എന്നാൽ ഇന്ന് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പാകത്തിൽ ശ്രീലങ്കൻ മാറിയിരിക്കുന്നു. ഇന്ത്യയുമായി നല്ല സൗഹൃദം ആഗ്രഹിക്കുന്ന സർക്കാരാണ് ശ്രീലങ്കയിലുള്ളത്. ഒരു കാലത്ത് മലയാളിയും തമിഴനും ഒക്കെ ശ്രീലങ്കയുടെ ഭാഗമായി ജീവിച്ചിരുന്നു. രാമേശ്വരത്തോട് തൊട്ടു കിടക്കുന്ന ശ്രീലങ്കയിലേക്ക് ഒരു പാലം വരാൻ ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാരും, ശ്രീലങ്കക്കാരും.
ദക്ഷിണേന്ത്യൻ തീരത്തുനിന്ന് ലങ്കയിലേക്കൊരു കപ്പൽ യാത്ര. അതും ചുരുങ്ങിയ ചെലവിൽ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻ തുറയി ലേക്കുള്ള കപ്പൽ സർവീസ് ആരംഭിച്ചു.40 വർഷത്തിനുശേഷം, കഴിഞ്ഞ ഒക്ടോബർ 14ന് ലങ്കയിലേക്ക് കപ്പൽ യാത്ര പുനരാരംഭിച്ചിരുന്നു.എന്നാൽ, മൂന്ന് ദിവസത്തി നുശേഷം സാങ്കേതിക കാരണങ്ങളാൽ പദ്ധതി ഉപേക്ഷി ച്ചു. മൂന്ന് മാസത്തിനുശേഷം യാത്ര പുനരാരംഭിക്കുമ്പോൾ നിരക്കിലും കുറവുണ്ട്. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്കാ യി 9,700 രൂപയുണ്ടായിരു ന്നത് ഇപ്പോൾ 8,500 രൂപ യാക്കി കുറച്ചിട്ടുണ്ട്.കപ്പൽ സർവീസിനൊപ്പം വിവിധ വിനോദ സഞ്ചാരപാക്കേജുകളും ഗ്രൂപ്പ് ആരം ഭിച്ചിട്ടുണ്ട്.
ബുധനാഴ്ചകളിൽ രാവിലെ 7.30 ന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പൽ നാലുമ ണിക്കൂർ കൊണ്ട് കാങ്കേശൻ
തുറയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30ന് യാത്ര പുറപ്പെടും. ആഴ്ചയിൽ ആറു ദിവസം സർവീ സ് ഉണ്ടാകുമെന്ന് ശുഭം ഗ്രൂപ്പ് ചെയർ മാൻ സുന്ദരരാജ് പൊസാമി അറിയിച്ചു. സൗജന്യമായി കൊ ണ്ടുപോകാവുന്ന ലഗേ ജിന്റെ ഭാരം 10 കി ലോഗ്രാം ആണ്. പ്രത്യേകം ഫീസു നൽകി യാൽ 70 കിലോ വരെ കൊണ്ടുപോകാം.www. sailsubham, com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.