ഡെറാഡൂൺ: തണുപ്പിനെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിലെ ജനങ്ങൾ തികൂട്ടിയിട്ട് അതിൻ്റെ മുന്നിൽ ഇരുന്ന് തണുപ്പിനെ പ്രതിരോധിക്കുന്നത്. ഇത് കൂടുതലും ഗ്രാമങ്ങളിൽ വ്യാപകമാണ്. ഉത്തരാഖണ്ഡിൽ തണുപ്പകറ്റാൻ കത്തിച്ച തീയിൽ നിന്നും പുക ശ്വസിച്ച് ദമ്പതികൾ മരിച്ചു. ദിലാംഗന മേഖലയിലെ ദ്വാരി തപ്ല ഗ്രാമത്തിൽ വ്യാഴാഴിച്ച രാത്രിയിലാണ് സംഭവം നടന്നത്. മദൻ മോഹൻ സെംവാൽ (52) ഭാര്യ യശോദാ ദേവി (48) എന്നിവരാണ് മരിച്ചത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഗ്രാമത്തിൽ വന്നത്. കടുത്ത തണുപ്പായിരുന്നു ഗ്രാമത്തിൽ രാത്രി 11 ഓടെ തണുപ്പ് കഠിനമായി മാറി. ഇവർ വിറക് കൂട്ടി തീ കത്തിച്ചതിന് ശേഷം ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെ മകൻ വന്ന് ഇവരെ വിളിച്ചു. ഇവർ വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോൾ അമ്മയും അച്ഛനും മരിച്ച നിലയിൽ മകൻ കണ്ടെത്തി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.