മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഗൗരവം ഉപേക്ഷിച്ചു.

എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ എന്റെ ആഫീസ്പ്രവർത്തിച്ചില്ല.പി ശശിയെ പറ്റിയുളള അൻവറിന്റെ ആരോപണങ്ങൾ രാഷ്ട്രീയമായി നേരിടും.പി.വി അൻവർ പറയട്ടെ പിന്നീട് തിരിത്തി കൊള്ളും.

വന നിയമ ഭേദഗതിയിലെ ആശങ്ക പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും വകുപ്പുകള്‍ക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയില്‍ കഴിയുന്നവരുടെയും കര്‍ഷകരുടെയും ന്യായമായ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു നിയമവും ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനം നിയമ ഭേദഗതിയിൽ നടപടികള്‍ ആരംഭിച്ചത് 2013ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രകൃതിയെ സംരക്ഷിച്ചായിരിക്കും നിയമം ഭേദഗതി ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജനസാന്ദ്രത കണക്കിലെടുക്കുന്ന വനനിയമം വേണം. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ പ്രധാന പ്രശ്‌നം കേന്ദ്രനിയമമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് നിയമഭേദഗതി വരുത്താനാകില്ല. കര്‍ഷര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

 


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading