ഇസ്‌ലാമാബാദ്: ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരൻ പാകിസ്താനിൽ 39 പേർ കൊല്ലപ്പെട്ടു. 41 പേർക്ക് പരിക്ക് ഇനിയുംപ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനികേന്ദ്രങ്ങൾ ആക്രമിക്കാൻ മടിയില്ല എന്ന കാര്യംഇന്ത്യആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. നിയന്ത്രണ രേഖയിൽ സാധാരണക്കാർക്ക്നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാനാണ് കേന്ദ്രസർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിരിക്കുന്നത്.തങ്ങളുടെ രാജ്യത്ത് കടന്നുകയറി ഇന്ത്യ ആക്രമണം നടത്തിയതിന് പ്രതികാരം ചെയ്യാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യക്കെതിരെ ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് പാകിസ്ഥാൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ വ്യോമാതിർത്തി പൂർണമായും അടച്ചു. ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രഖ്യാപിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമെ പാകിസ്ഥാന്റെ വ്യോമമേഖലയിൽ പ്രവേശിക്കുന്നിതിന് വിലക്കേർപ്പെടുത്തിയിരുന്നുള്ളു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്കു പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണ് പാകിസ്ഥാൻ. സ്വന്തം സിവിലിയൻ വിമാനങ്ങൾക്ക് ഉൾപ്പെടെ മേഖലയിൽ വിലക്കേർപ്പെടുത്തി. ചില അവശ്യസർവീസ് വിമാനങ്ങൾക്കു മാത്രമേ ഈ മേഖലയിലൂടെ പറക്കാൻ അനുമതി നൽകൂ എന്നാണ് റിപ്പോർട്ട്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.