ഹിന്ദുത്വ അജണ്ട പ്രതിരോധിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല, പിണറായി വിജയൻ.

തളിപ്പറമ്പ്:രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിൻ്റെ കടക്കൽ കത്തി വെക്കുന്ന നയമാണ്ബി ജെ പി സർക്കാർ സ്വീകരിക്കുന്നതെന്നും ഹിന്ദുത്വ അജണ്ട പ്രതിരോധിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും സി പി എം പോളിറ്റി ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു .സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്ന നടപടികൾക്ക് പകരം ജനദ്രോഹ നടപടികളാണ് ബി ജെ പി സർക്കാർ കൈക്കൊള്ളുന്നത്.ഇന്ത്യയിൽ
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കലാപങ്ങൾ വർദ്ധിച്ച് വരികയാണ്.ന്യുനപക്ഷ വിഭാഗങ്ങളിൽപ്പെട്ട മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ കൂടി വരികയാണ്.കോർപ്റേറ്റ് – ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ്
ബി ജെ പി.സംഘ പരിവാർ, ബി ജെ പി സംഘടനകള രാഷ്ട്രീയമായി പ്രതിരോധിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല.

കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ദുരിപക്ഷം നേടി ബി ജെ പി യെ അധികാരത്തിലെത്തിച്ചതിൽ രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങൾ വലുതായ പങ്ക് വഹിച്ചിട്ടുണ്ട്.സംസ്ഥാനത്തെ വികസനം പ്രവർത്തനങ്ങൾ തടയുന്നതിൻ്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടികളെ കോൺഗ്രസ് പിൻതുണക്കുകയാണ്.ഇന്ത്യയിൽ
എൽ ഡി എഫ് ഭരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്.എൽ ഡി എഫ് സർക്കാരിനെ തകർക്കാൻ
ബി ജെ പി,ജമഅത്തെ ഇസ്ലാമി,
എസ് ഡി പി ഐ എന്നി
വർഗിയ കക്ഷികളുടെ സഹായം തേടിയിരിക്കുകയാണ് കോൺഗ്രസും മുസ്ലീം ലീഗും .വർഗിയ ശക്തികളുമായി ചേർന്ന് രാഷ്ട്രിയ അധികാരം പിടിക്കാൻ സമരസപ്പെടുന്നത് മതേ നിരപേക്ഷ ദുർബലമാകാൻ കാരണമാകുമെന്ന് കോൺഗ്രസും ലീഗും ഓർക്കണം .എൽ ഡി എഫ് സർക്കാർ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പിണറായി പറഞ്ഞു .എൻ ചന്ദ്രൻ ,
പി ഹരീന്ദ്രൻ,
കെ അനുശ്രീ, മുഹമ്മദ് അഫ്സൽ,
കെ ഡി അഗസ്റ്റിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു .കെ പി സഹദേവൻപതാക ഉയർത്തി.ടി ഐ മധുസൂദനൻ രക്തസാക്ഷി പ്രമേയവുംപി വി ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു .സ്വാഗത സംഘംചെയർമാൻടി കെ ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .

രാജൻതളിപ്പറമ്പ.

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.