“ഇടയ്ക്കിടം എല്‍ പി സ്‌കൂളില്‍ വര്‍ണക്കൂടാരമൊരുങ്ങി”

സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് വളര്‍ത്തി പഠനത്തോടൊപ്പം പുതിയ ആശയം, ചിന്തിക്കാനുള്ള കഴിവ് പരിപോഷിപ്പിക്കാനും കുട്ടികള്‍ തമ്മിലുള്ള ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്ത് സാങ്കേതിക ശാസ്ത്രത്തോടൊപ്പം മാനുഷിക ബന്ധങ്ങളുടെ പഠനവും സമൂഹത്തെയും പ്രകൃതിയെയും സ്‌നേഹിക്കാനുള്ള മനോഭാവവും കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എസ് സുവിധ ചടങ്ങില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി. ഉദയകുമാര്‍, വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റ്റി. സന്ധ്യാ ഭാഗി, ആരോഗ്യം – വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ ആര്‍. ഗീതാ കുമാരി, കരീപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. ഷീബ, സമഗ്ര ശിക്ഷാ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജീവ് തോമസ്, പ്രോഗ്രാം ഓഫീസര്‍ അപര്‍ണ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനവും നടന്നു. പാഠ്യപാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാസന്ധ്യയും അരങ്ങേറി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response