“സിപിഎം സംസ്ഥാന സമിതിയിലേക്ക് 89പേര്‍, 17 പുതുമുഖങ്ങൾ “

കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് ‘വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ കൂടി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റി നിലവിൽ വരുക.ഉച്ചയ്ക്ക് രണ്ട് മണിയോടെ കാര്യപരിപാടികൾ അവസാനിക്കും. തുടർന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കും എന്നറിയുന്നു. വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കേണ്ടതുണ്ട്. അതിൻ്റെ മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകർ തുടങ്ങി കഴിഞ്ഞു. റിപ്പോർട്ടുകൾ ഒന്നും പുറത്തുപോകാത്ത തരത്തിൽ കൃത്യമായ അച്ചടക്കമാണ് സമ്മേളനസ്ഥലത്ത് കാണാൻ കഴിയുന്നത്.

സംസ്ഥാന കമ്മിറ്റിയിൽ

പിണറായി വിജയന്‍,എം വി ഗോവിന്ദന്‍,ഇ പി ജയരാജന്‍,ടിഎം തോമസ് ഐസക്,കെ കെ ഷൈലജ, എളമരം കരിം,ടിപി രാമകൃഷ്ണന്‍,ടിപി രാമകൃഷ്ണന്‍,കെഎന്‍ ബാലഗോപാല്‍,പി രാജീവ്,കെ രാധാകൃഷ്ണന്‍,സിഎസ് സുജാത,പി സതീദേവി,പികെ ബിജു,എം സ്വരാജ്,പിഎ മുഹമ്മദ് റിയാസ്,കെ കെ ജയചന്ദ്രന്‍,വിഎന്‍ വാസവന്‍,സജി ചെറിയാന്‍,പുത്തലത്ത് ദിനേശന്‍,കെ പി സതീഷ് ചന്ദ്രന്‍,സിഎച്ച് കുഞ്ഞമ്പു,എംവി ജയരാജന്‍,പി ജയരാജന്‍,കെകെ രാഗേഷ്, കെഎസ് സലിഖ , കെ.കെ.ലതിക, കെ അനിൽകുമാർ,വി.ജോയ്,ഒ.ആർ.കേളു,ഡോ.ചിന്ത ജെറോം,എസ്.സതീഷ്,എൻ ചന്ദ്രൻ ,ബിജു കണ്ടക്കൈ,ജോൺ ബ്രിട്ടാസ്,എം രാജഗോപാൽ (കാസർഗോഡ്),കെ റഫീഖ് (വയനാട്),എം മഹബൂബ് (കോഴിക്കോട്),വി.പി അനിൽ (മലപ്പുറം),കെ.വി അബ്ദുൾ ഖാദർ (തൃശ്ശൂർ),എം. പ്രകാശൻ മാസ്റ്റർ (കണ്ണൂർ),വി.കെ സനോജ് (കണ്ണൂർ), വി വസീഫ് (കോഴിക്കോട്),കെ ശാന്തകുമാരി (പാലക്കാട്),ആർ ബിന്ദു (തൃശ്ശൂർ),എം അനിൽ കുമാർ (എറണാകുളം),കെ പ്രസാദ് (ആലപ്പുഴ),പി.ആർ രഘുനാഥ് (കോട്ടയം),എസ് ജയമോഹൻ (കൊല്ലം),ഡി.കെ മുരളി (തിരുവനന്തപുരം) എന്നിവരാണ് അംഗങ്ങള്‍.
ഇപി ക്കും ടിപിക്കും ഇളവ് നല്‍കി.
ബിജു കണ്ടക്കൈ സ്ഥിരാംഗമായി. നേരത്തെ ക്ഷണിതാവായിരുന്നു,എം വിജയകുമാറിന് ഇളവ്. സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി, സൂസൻ കോടിയെ ഒഴിവാക്കി, കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ഒഴിവാക്കൽ. രണ്ടു പേർ പുതുതായി സെക്രട്ടറിയെറ്റിൽ എം വി ജയരാജനും സി എൻ മോഹനുമാണ് പുതുതായെത്തിയത്.

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response