
“കൊല്ലം നഗരത്തില്‍ ഗതാഗത ക്രമീകരണം”
കൊല്ലം ആശ്രാമത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 9-ാം തീയതി രാവിലെ 11 മണി മുതല് കൊല്ലം ഠൗണിലും ദേശീയപാതയിലും വാഹനഗതാഗതം മന്ദഗതിയിലാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളുടെ സുഖമമായ യാത്രയ്ക്കായി അന്നേ ദിവസം കൊല്ലം സിറ്റി പരിധിയില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍
· ദേശീയപാത വഴി തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയിനറുകള്‍ മുതലായ ഹെവി വാഹനങ്ങളൂം മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം കൊട്ടിയത്തു നിന്നും തിരിഞ്ഞ് കണ്ണനല്ലൂര്‍- കുണ്ടറ- ഭരണിക്കാവ് വഴി കെ.എം.എം.എല്‍ ജംഗ്ഷനില്‍ എത്തി യാത്ര തുടരാവുന്നതാണ്.ആലപ്പുഴ ഭാഗത്തേക്കു പോകുന്ന മറ്റു വാഹനങ്ങള്‍ മേവറത്ത് നിന്നും തിരിഞ്ഞ് അയത്തില്‍- കല്ലുംതാഴം- കടവൂര്‍ – ആല്‍ത്തറമൂട് വഴി ചവറയില്‍ എത്തി യാത്ര തുടരാവുന്നതാണ്.
· ആലപ്പുഴ ഭാഗത്തേക്കു പോകുന്ന കൊല്ലം നഗരത്തില്‍ കൂടി പോകേണ്ടുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും മേവറത്ത് നിന്ന് തിരിഞ്ഞ് പള്ളിമുക്ക്- റെയില്‍വേ ഓവര്‍ ബ്രിഡ്ജ് – കൊച്ചുപിലാംമൂട് – ബീച്ച് റോഡ്- വാടി – അമ്മച്ചിവീട് – വെള്ളയിട്ടമ്പലം ജംഗ്ഷന്‍ വഴി കാവനാട് എത്തി യാത്ര തുടരാവുന്നതാണ്.
ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍
· ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയിനറുകള്‍ മുതലായ ഹെവി വാഹനങ്ങളൂം മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെ.എം.എം.എല്‍ ജംഗ്ഷനില്‍ തിരിഞ്ഞ് ഭരണിക്കാവ്- കുണ്ടറ- കണ്ണനല്ലൂര്‍ വഴി കൊട്ടിയത്ത് എത്തി യാത്ര തുടരാവുന്നതാണ്.
· തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങള്‍ ചവറ – ആല്‍ത്തറമൂട് – കടവൂര്‍ – കല്ലൂംതാഴം – അയത്തില്‍ വഴി മേവറത്ത് എത്തി യാത്ര തുടരാവുന്നതാണ്.
· തിരുവനന്തപുരം ഭാഗത്തേക്ക് കൊല്ലം നഗരത്തിലൂടെ കൂടി പോകേണ്ടുന്ന ബസ്സുകളും മറ്റ് ചെറിയ വാഹനങ്ങളും ആല്‍ത്തറമൂട് ല്‍ നിന്ന് തിരിഞ്ഞ് കാവനാട്- വെള്ളയിട്ടമ്പലം- അമ്മച്ചിവീട് ജംഗ്ഷന്‍ വഴി വാടിയില്‍ എത്തി അവിടെ നിന്നും ബീച്ച് റോഡ്- കൊച്ചുപിലാംമൂട് – റെയില്‍വേ ഓവര്‍ ബ്രിഡ്ജ് – പള്ളിമുക്ക് വഴി മേവറത്ത് എത്തിയും യാത്ര തുടരാവുന്നതാണ്.പൊതുജനങ്ങള്‍ക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി സുഖമമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.