“അവസാനം എം മുകേഷ് എംഎൽഎ സി പി എം സംസ്ഥാന സമ്മേളന വേദിയിൽ കരുതലിന് നന്ദിയെന്ന് മാധ്യമങ്ങൾക്ക് പരിഹാസം”

കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായി. രാവിലെ 11 മണിയോടെ സി പി എം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം നടക്കുന്ന വേദിയിലേക്ക് കൊല്ലത്തിൻ്റെ എംഎൽഎ സ്വന്തം കാറിൽ വന്നിറങ്ങി.ഇതോടെ എം എൽ എ എവിടെയെന്ന അന്വേഷണത്തിൻ്റെ മുനയൊടിഞ്ഞു. ടീ ബ്രേക്ക് സമയത്ത് എത്തിയ അദ്ദേഹം പ്രതിനിധികളുമായി സൗഹൃദം പങ്ക് വെച്ചു.

എന്നോടുള്ള നിങ്ങളുടെ കരുതലിന് നന്ദി എന്നായിരുന്നു മാധ്യമങ്ങൾക്കുള്ള ആദ്യ പരിഹാസം. ഞാൻ എങ്ങോട്ടെങ്കിലും ഒന്ന് പോകുമ്പോൾ നിങ്ങൾ അന്വേഷിക്കുന്നു. ഞാൻ സമ്മേളന പ്രതിനിധിയല്ല. ഇവിടെ പ്രതിനിധി സമ്മേളനം നടക്കുകയാണ്. അതു കൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ല. ചില തിരക്കുകൾ ഉണ്ടായിരുന്നു. സമ്മേളനത്തിൻ്റെ എല്ലാ ഭാഗത്തും എൻ്റെ ഇടപെടൽ ഉണ്ടായി. എം എൽ എ മാരുടെ ടൂർ ഉൾപ്പെടെയുളള പരിപാടികൾ അടുത്ത മാസം ഉണ്ട്. അത് മുൻകൂട്ടി അറിയിക്കുകയാണ്. അപ്പോൾ കണ്ടില്ല എന്ന് എഴുതികളയരുത്.
എന്തായാലും കൊല്ലംകാർക്ക് അഭിമാനിക്കാം. ഇത്ര കെട്ടുറപ്പോടെ ഒരു സമ്മേളനം നടക്കുന്നത് അഭിമാനം തന്നെയാണന്നും മുകേഷ് പറഞ്ഞു.ലൈംഗിക ആരോപണ കേസിൽ പോലീസ് കുറ്റപത്രം കൊടുത്തതോടെ സമ്മേളനത്തിൻ്റെ പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയത് എന്നായിരുന്നു പുറത്ത് വന്ന വാർത്ത. സി പി ഐ എം കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് മാറ്റി നിർത്തലെന്നായിരുന്നു വിവരം.

മുപ്പത് വർഷത്തിന് ശേഷം കൊല്ലം നഗരം സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം അരുളുമ്പോൾ പാർട്ടി എംഎൽഎ എം മുകേഷ് എറണാകുളത്ത് ആയിരുന്നു. എങ്ങനെ ആണ് ഒരു പാർട്ടി എംഎൽഎ സമ്മേളനത്തിൽ അംഗമാകാതിക്കുക എന്ന ചൊദ്യവും ഉദിക്കുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response