
ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത്
കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന മാർച്ച് എഐടിയുസി സംസ്ഥാന പ്രസിഡൻറ് ടിജെ ആഞ്ചലോസ് എക്സ് എം. പി ഉദ്ഘാടനം ചെയ്യും. ആഴക്കടൽ മണൽ ഖനനം മൂലം പരിസ്ഥിതി, സമുദ്ര പരിസരം, മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നിവയ്ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ മുൻനിർത്തിയാണ് സിപിഐ പ്രതിഷേധം.
പരിസ്ഥിതി സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും സമുദ്രത്തോട് ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കപ്പെടണമെന്നും സിപിഐ ശക്തമായി സമരത്തിലൂടെ ആവശ്യപ്പെടും.
കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുകയും അതു രാജ്യസുരക്ഷയെ പോലും കാര്യമായി ബാധിച്ചേക്കും. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം കേന്ദ്രസർക്കാരിൻറെ സർവ്വതും സ്വകാര്യ മുതലാളിമാരുടെ കയ്യിലെത്തിക്കുന്ന കോർപ്പറേറ്റ് പ്രീണന നയത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വലിയ ദുരന്തത്തിന് വഴിവെക്കുന്ന ഈ അനുമതിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും ഇതിനെതിരെ ബഹുജന പ്രക്ഷോഭങ്ങൾക്ക് ജില്ലയിൽ സിപിഐ നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറി പി. എസ് സുപാൽ എംഎൽഎ പറഞ്ഞു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.