തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ച് അവഹേളിക്കുമോ? ഈ ആവലാതികൾക്ക് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഒരു സർക്കുലർ ഇറക്കി കഴിഞ്ഞു. 24.12 .2024 തീയതി വച്ചാണ് സർക്കുലർ
ഇറക്കിയിട്ടുള്ളത്. അതിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.അവലോകന യോഗങ്ങളിൽ ഉദ്യോഗസ്ഥരെ ഡയസിന് മുന്നിൽ എഴുന്നേൽപ്പിച്ചു നിർത്തിയുള്ള അവലോകനം ആവശ്യമില്ല. അവരുടെ ഇരിപ്പിടങ്ങളിൽ തന്നെ ഇരിക്കാൻ അനുവദിച്ചു കൊണ്ട് മൈക്ക് ഇരിപ്പിടങ്ങളിൽ നൽകി അവലോകനം നടത്തേണ്ടതാണ്. അവലോകന യോഗങ്ങളിൽ ഉദ്യോഗസ്ഥരോട് മാന്യമായും അവരുടെ അന്തസ് സംരക്ഷിക്കുന്ന വിധത്തിലുംഇടപെടേണ്ടതാണ്, എന്നാൽ ജീവനക്കാരുടെ അഭിപ്രായം ഉത്തരവാണ് വേണ്ടതെന്നാണ്. ഏതായാലും ഒരു സർക്കുലർ ഇറക്കിയതിൽ ജീവനക്കാർക്ക് ആശ്വസിക്കാം.
കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16…
പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…
തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…
പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച "കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം" എന്ന്…
കിളിമാനൂ: .ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ്…
വർക്കല: 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണി യോടെയാണ് സംഭവം.…