
“സാമ്പത്തിക ദൃഡീകരണത്തിന്റെ മറവിൽ സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം” — ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം:സാമ്പത്തിക ദൃഡീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സർവീസിലെ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ സ്ഥിരം നിയമനം നിർത്തലാക്കി കരാർ നിയമനത്തിന് വഴിതുറക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജി. ബീനാഭദ്രൻ ആവശ്യപ്പെട്ടു. വിആർ. ബീനാമോൾ നഗറിൽ (ഇളങ്കാവ് ആഡിറ്റോറിയം) ജോയിന്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ സംവിധാനം പുനസ്ഥാപിക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കണമെന്നും, ക്ഷാമബത്താ-ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്നും
ജോയിന്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജ് മേഖലാ പ്രസിഡന്റ് വി.സതീശൻ അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.അജികുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ ട്രഷറർ സി.രാജീവ്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ദേവികൃഷ്ണ, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മഞ്ജുകുമാരി.എം, നോർത്ത് ജില്ലാ കമ്മിറ്റി അംഗം വൈ. ഷൈൻ ദാസ്, മേഖല സെക്രട്ടറി ബിനു.സി, ട്രഷറർ അനിത.എസ്, മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി അനില തുടങ്ങിയവർ പ്രസംഗിച്ചു.
ജോയിന്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖലാ ഭാരവാഹികളായി സതീശൻ.വി (പ്രസിഡന്റ്), ജിനു.ജിഎസ്, സുരേഷ്‌കുമാർ.ആർ (വൈസ് പ്രസിഡന്റുമാർ), ബിനുകുമാർ.സിപി (സെക്രട്ടറി), വിനോദിനി.എസ്, ബിനു.സി(ജോയിന്റ് സെക്രട്ടറിമാർ), സിന്ധു. കെഎൻ(ട്രഷറർ) എന്നിവരെയും
വനിതാ കമ്മിറ്റി ഭാരവാഹികളായി അനില (പ്രസിഡന്റ് ), അനിതകുമാരി.എൻ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.