
തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർ
തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർ
തുടർ ഭരണം ജനങ്ങളെയും ജീവനക്കാരെയും കൊള്ളയടിക്കാനുള്ള ലൈസൻസല്ലെന്ന്’ പിണറായി സർക്കാർ ഓർക്കണമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ വി എസ് ശിവകുമാർ.
ഡി എ കൊടുക്കാതെ ജീവനക്കാരെ വെല്ലുവിളിക്കുന്ന സാഹചത്യമാണ്. ഭീകര കൊള്ളയാണ് സർക്കാർ നടത്തുന്നത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുക എന്ന ലക്ഷുമാണിവർക്ക്. അഞ്ചു വർഷം കൂടുമ്പോൾ ശമ്പള പരിഷ്ക്കരണം നടത്തുന്ന നാടാണ് കേരളം. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം സർക്കാരിൻ്റെ ഉത്തരവാദത്തമായിട്ട്കൂടി, കമ്മീഷനെ പോലും നിയോഗിക്കാൻ തയ്യാറായിട്ടില്ല.
ഉമ്മൻചാണ്ടി സർക്കാർ രണ്ട് ശമ്പള പരിഷ്ക്കരണത്തിൻ്റെ ബാധ്യത ഏറ്റെടുത്ത് നടപ്പിലാക്കിയതാണ്. എന്നാൽ
സർക്കാർ ജീവനക്കാരെ എങ്ങനെ കൊള്ളയടിക്കാം എന്നാണ് ഇടതുസർക്കാർ ആലോചിക്കുന്നത്. രാഷ്ട്രീയമായി താൽപര്യമുള്ളവർക്ക് ഒരു മാനദണ്ഡവുമില്ലാതെ കോടിക്കണക്കിന് രൂപ കൊടുക്കുന്നു -ശിവകുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ 117 മാസത്തെ ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്ത എൽ ഡി എഫ് സർക്കാർ നടപടിക്കെതിരായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച കരിദിനാചരണവും പ്രതിഷേധ മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ എം എസ് ഇർഷാദ് അദ്ധ്യക്ഷനായിരുന്നു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി
എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി വി എസ് ഷീബ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻജനറൽ സെക്രട്ടറി വി എ ബിനു ,കെ എം അനിൽകുമാർ, എ സുധീർ, ജി ആർ ഗോവിന്ദ്, നൗഷാദ് ബദറുദ്ദീൻ, ജെയിംസ് മാത്യു, രേഖ നിക്സൺ, സൂസൻ ഗോപി, സി സി റൈസ്റ്റൺ പ്രകാശ്, എൻ സുരേഷ് കുമാർ, ആർ രഞ്ജിഷ് കുമാർ, ഡി ജലജകുമാരി, വി ഉമൈബ, എൻ റീജ, സ്മിത അലക്സ്, എം റിയാസ്, ജി എസ് കീർത്തിനാഥ്, എം ജി രാജേഷ്, ജി രാജേഷ് കുമാർ, മീര സുരേഷ്, സുനിത എസ് ജോർജ്, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. എന്നിവർ അറിയിച്ചു.
എം എസ് ഇർഷാദ്
പ്രസിഡൻ്റ്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ &
കൺവീനർ
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.