തിരുവനന്തപുരം :പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രാണ്ടം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശ്ശിഖകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2025 ജനുവരി 22 ന് അധ്യാപക സർവീസ് സംഘടനാ സമര സമിതി നടത്തുന്ന സൂചന പണിമുടക്ക് വിജയിപ്പിക്കുവാൻ സിവിൽ സപ്ലൈസ് വകുപ്പിലെ മുഴുവൻ ജീവനക്കാരോടും കേരള സിവിൽ സപ്ലൈസ് ഓഫീസേർസ് ഫെഡറേഷൻ (KCSOF)സംസ്ഥാന കൺവെൻഷൻ അഹ്വാനം ചെയ്തു. ഓൺലൈൻ ആയി നടന്ന വകുപ്പ് ജീവനക്കാരുടെ സംസ്ഥാന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള സിവിൽ സപ്ലൈസ് ഓഫീസേർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ബീന ഭദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ. വിനോദ് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ പ്രജിത, കെ. സി. എസ്. ഓ. എഫ് സംസ്ഥാന ട്രഷറർ വിജീഷ് ടി. എം, വൈസ് പ്രസിഡന്റ്‌മാരായ ധന്യ പൊന്നപ്പൻ,എ.ഗുരുപ്രസാദ്,മനു കൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിമാരായ ഗിരീഷ് ചന്ദ്രൻ നായർ,ഡി.ലിജു തുടങ്ങിയവരും പങ്കെടുത്തു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം : കോർപ്പറേഷനിലെ അടുത്ത മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഉച്ചയ്ക്ക് ശേഷം സെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.28…
കോഴിക്കോട്:താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ…
എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…