ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കണം ” : ജോയിന്റ് കൗൺസിൽ*

തിരുവനന്തപുരം : വിലക്കയറ്റവും ജീവിതചെലവും ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ക്ഷാമബത്ത- ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടി ഉടൻ ആരംഭിക്കണമെന്നും ജോയിന്റ് കൗൺസിൽ പാലോട് മേഖല സമ്മേളനം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വി.ആർ ബീനാമോൾ നഗറിൽ (നന്ദിയോട് ഗ്രീൻ ആഡിറ്റോറിയം) നടന്ന പാലോട് മേഖല സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ സരിത ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള രാസ ലഹരിയുടെ പ്രതിരോധത്തിന് സർക്കാർ ജീവനക്കാരും സംഘടനകളും രംഗത്തിറങ്ങണമെന്ന് അവർ പറഞ്ഞു.

പാലോട് മേഖല പ്രസിഡന്റ് വസുമതി.എസ് അധ്യക്ഷത വഹിച്ചു.

ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈതകുമാരി, സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ്‌ ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകുന്ന് ബിജു, ജില്ലാ കമ്മിറ്റി അംഗം ആർ.എൽ ലിജു, മേഖല സെക്രട്ടറി രഞ്ജിത്ത്.സി തുടങ്ങിയവർ സംസാരിച്ചു. മേഖലാ സമ്മേളനത്തോ ടനുബന്ധിച്ച് ജീവനക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

ജോയിന്റ് കൗൺസിൽ പാലോട് മേഖലാ ഭാരവാഹികളായി അരുൺകുമാർ (പ്രസിഡന്റ് ), ബിനോജ്, ബിജു (വൈസ് പ്രസിഡന്റുമാർ) രഞ്ജിത്ത്.സി (സെക്രട്ടറി) വിവേക് കെ.ടി, അനീഷ് വി.പി (ജോയിന്റ് സെക്രട്ടറിമാർ), വസുമതി.എസ് (ട്രഷറർ)

വനിത കമ്മിറ്റി ഭാരവാഹികളായി രജനി (പ്രസിഡന്റ്) വസുമതി.എസ് (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response