കൊച്ചി: ADM നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം.
സിബിഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ
അപൂര്‍വ്വ സാഹചര്യമാണുള്ളത്. മരണത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ല. ആത്മഹത്യയെങ്കില്‍ ഉമിനീര് പുറത്തുവരുമായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഇക്കാര്യത്തിലും നിശബ്ദത പാലിക്കുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം. കേസ് ഡയറിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും സിംഗിള്‍ ബെഞ്ച് ശരിയായി പരിശോധിച്ചില്ലെന്നും കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നും കെ മഞ്ജുഷ അപ്പീലിൽ വാദം ഉന്നയിക്കുന്നു.
ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാഗപ്പള്ളിക്കാരനായ മോഷ്ടാവ് പിടിയില്‍ കോഴിക്കോട്:…
ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തും മോശം പെരുമാറ്റ പശ്ചാത്തലമുള്ള ഷെറിന് ജാമ്യം, കുടുംബം നിയമനടപടിക്ക് പ്രമാദമായ ഭാസ്കര കാരണവർ…
അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ.. അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു. വാഷിങ്ടൺ…
രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം…
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ…
തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന് സൂചന. .ജനുവരി…