“ഭക്ഷണം വൈകി:ഹോട്ടലിന്റെ ചില്ലു ഗ്ലാസുകൾ തകർത്ത് ഭീഷണി മുഴക്കി പൾസർ സുനി”

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി, ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർത്തു. ജീവനക്കാരെ കൊല്ലുമെന്നും സുനി ഭീഷണി മുഴക്കി.

ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കുറുപ്പുപടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.