കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ ലാറ്റെക് പരിശീലനവും മെഷീൻ ലേണിങ്ങിലെ സ്റ്റാറ്റിസ്റ്റിക്കൽ മെതേഡുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ത്രിദിന ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി 27 മുതൽ 29 വരെ യാണ് ശിൽപ ശാല . “സ്റ്റാറ്റിസ്റ്റിക്കൽ മെതേഡുകൾ മെഷീൻ ലേണിംഗിലും അക്കാദമിക ഗവേഷണ രചനകൾക്ക് ലാറ്റെക്ക് ” എന്നതാണ് ദേശീയ ശില്പശാലയുടെ മുഖ്യവിഷയം.
മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി.ബി. സതീഷ് കുമാർ, 27 നു രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പാൾ ഡോ. ലിസി കാച്ചപ്പിള്ളി അധ്യക്ഷത വഹിക്കും. കോളേജ് മാനേജർ ഫാ. ഡോ. എബ്രഹാം ഓലിയ പുറത്ത് , അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനം, അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം., ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ജോൺ ടി എബ്രഹാം എന്നിവർ പ്രസംഗിക്കും. എം ബി എ ഡയറക്ടർ ഡോ. ബീ.ഹരീന്ദ്രൻ , വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ് എന്നിവർ സന്നിഹിതരായിരിക്കും.
27, 28 തീയതികളിൽ ലാറ്റെക് പരിശീലനത്തിന് എടത്തല എം ഇ എസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുരുകൻ ആർ, 29 -ാം തീയതി മെഷീൻ ലേണിംഗ് പരിശീലനത്തിന് മദ്രാസിൽ നിന്നുള്ള പ്രശസ്ത അക്കാദമിക വിദഗ്ധൻ പ്രൊഫ. പി. മുരുകേശൻ എന്നിവർ നേതൃത്വം നൽകും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കു മാത്രമായിരിക്കും പ്രവേശനം . കൂടുതൽ വിവരങ്ങൾക്ക് 9447116484
കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു…
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ്…
തിരുവനന്തപുരം :പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രാണ്ടം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,…
കൂത്താട്ടുകുളം: നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തട്ടിക്കൊണ്ടുപോയ കൗൺസിലർ കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും . സംഭവത്തിൽ സിപിഐഎം കൂത്താട്ടുകുളം…
കണ്ണൂര്‍: സിപിഐഎം പ്രവർത്തകൻ യു.കെ സലീം വധക്കേസ്. മകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയെന്ന് സലീമിന്റെ പിതാവ്. തലശേരി കോടതിയിൽ മൊഴി…
ശ്രീ നഗര്‍: ജമ്മു കശ്മീരിൽ നിന്നും ഞെട്ടിക്കുന്ന സഭവങ്ങളാണ് പുറത്തു വരുന്നത്. ജാഗ്രതയോടെ കേന്ദ്രം. രജൗറിയില്‍ ആറാഴ്ചക്കിടെ 16 പേരുടെ…