“സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസേഴ്സിൻ്റെ ഒന്നാം സംസ്ഥാന സമ്മേളനം”

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിലെ വില്ലേജ് എക്സ്റ്റക്ഷൻ ഓഫീസർമാരുടെ നേതൃത്വമായ എക്സ്റ്റൻഷൻ ഓഫീസേഴ്സ്ഫോറത്തിൻ്റെ ആദ്യ സംസ്ഥാന കൺവെൻഷൻ ആലുവ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. വില്ലേജ് എക്സ്റ്റക്ഷൻ ഓഫീസർമാർ നേരിടുന്ന പ്രവർത്തനമേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച്, പൊതു ജനങ്ങൾക്ക് നല്കുന്ന സേവനം കാര്യക്ഷമാക്കുക എന്നലക്ഷ്യത്തോടെയാണ് കൺവെൻഷൻ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രധാനചുമതലകൾ വഹിക്കുന്ന വില്ലേജ് എക്സ്റ്റക്ഷൻ ഓഫീസർമാരെ ഏകീകരണത്തിൻ്റെ ഭാഗമായി വാനിഷിങ് കാറ്റഗറിയാക്കി മാറ്റുകയും, എന്നാൽ ജീവനക്കാർ നിർവ്വഹിച്ചുകൊണ്ടിരുന്ന ജോലികളിൽ അനിശ്ചിത്വം ഉണ്ടാകുന്ന നിലപാടാണ് വകുപ്പ് എടുത്തിട്ടുള്ളത്. തസ്തികഇല്ലാതായതോടെ പി.എസ്.സി വഴിയുള്ള നിയമനങ്ങളും ഇല്ലാതായി ഇതോടെ പല പഞ്ചായത്തുകളുടെയും അധിക ചുമതല ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്. എക്സ്റ്റൻഷൻ ഓഫീസേഴ്സ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡൻ്റ് വിഷ്ണു രാജ് അധ്യക്ഷനായ ചടങ്ങിൽ ആലുവ എം.എൽ.എ അൻവർ സാദത്ത് ഉൽഘാടനവും, എക്സ്റ്റക്ഷൻ ഓഫീസേഴ്സ് ഫോറത്തിൻ്റെ “ഗ്രാമസേവനം” എന്ന ഡയറിയുടെ പ്രകാശനവും ചെയ്തു. എം. ഒ ജോൺ ചെയർമാൻ-ആലുവ മുനിസിപ്പാലിറ്റി, മിനി ബൈജു കൗൺസിലർ-ആലുവ മുനിസിപ്പാലിറ്റി,
ചന്ദ്രബാബു. സി ജോയിൻ്റ് ഡയറക്ടർ ( ഓപ്പറേഷൻ ) NIPMR
തദ്ദേശ സ്വയം ഭരണ വകുപ്പ്) ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറാർ PS സന്തോഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കേരള എജിനിയറിംങ് സ്റ്റാഫ് അസോസിയേഷൻ പി.എ രാജീവ്,Dr. (അഡ്വ). ബി. എസ് ഷിബു കേരള ഹൈ-കോടതി അഭിഭാഷകൻ,
നെവിൻ വില്യംസൺ സെക്രട്ടറി-ഫില-എൽ.എസ്.ജി. എന്നിവർപങ്കെടുത്തു.എക്സ്റ്റൻഷൻ ഓഫീസേഴ്സ് ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറിയായ. രാജലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലകളിൽ നിന്നുമായി എണ്ണൂറോളം ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തതായും ഭാരവാഹികൾ അറിയിച്ചു


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response