കൊല്ലം:കാഷ്യൂ കോർപ്പറേഷനിൽ നിന്നും 20 ജീവനക്കാരും 185 തൊഴിലാളികളും ഇന്ന് വിരമിച്ചു. വിരമിച്ച തൊഴിലാളികൾക്ക് 30 ഫാക്ടറികളിലും വൻ സ്വീകരണവും, തൊഴിലാളികളുടെയും കോർപ്പറേഷന്റെയും ഉപഹാരങ്ങളും, ചെയർമാന്റെ അനുമോദനപത്രവും നൽകി ആദരിച്ചു
കോർപ്പറേഷന്റെ അയത്തിൽ ഫാക്ടറിയിൽ നടന്ന വിരമിക്കൽ ചടങ്ങ് ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.തൊഴിലാളികൾക്കും ജീവനക്കാർക്കും അനുമോദന പത്രവും കോർപ്പറേഷൻ്റെ ഉപഹാരവും നൽകി
2024 വർഷം കോർപ്പറേഷന് നേട്ടമുള്ള വർഷമായിരുന്നു. ഗ്രേഡിങ് തൊഴിലാളികൾക്ക് 136 ദിവസവും, പീലിംഗ് തൊഴിലാളികൾക്ക് 125 ദിവസവും ഷെല്ലിംഗ് തൊഴിലാളികൾ 112 ദിവസവും തൊഴിൽ നൽകി
ഇ എസ് ഐ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കി
നഷ്ടം കുറയ്ക്കാനും 2024 വർഷത്തിൽ കോർപ്പറേഷനെ ലാഭത്തിൽ എത്തിക്കാനും കഴിഞ്ഞത് ചരിത്ര നേട്ടമാണ്
തൊഴിലാളികൾക്ക് 23 ശതമാനം കൂലി വർധനവും ഓണത്തിന് ബോണസ് ഇനത്തിൽ 500 രൂപയുടെ വർദ്ധനവും നൽകാൻ കഴിഞ്ഞതും നേട്ടമാണ്
വിരമിച്ച തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ പുതിയതായി 500 തൊഴിലാളികൾക്ക് 2025 ഫെബ്രുവരിയിൽ തൊഴിൽ നൽകാൻ കഴിയുമെന്നും ചെയർമാൻ എസ് ജയമോഹനും മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ യും പറഞ്ഞു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.