ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും പണിമുടക്കും.

കൊല്ലം : അധ്യാപക സർവീസ് സംഘടന സമരസമിതി നേതൃത്വത്തിൽ ജനുവരി 22 നടക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിന്റെ മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്ക്കരണ കുടിശികകൾ പൂര്‍ണ്ണമായും അനുവദിക്കുക,ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക., മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക.കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നത്.
സമര പ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ്ചെയർ പേഴ്സൺ എം.എസ് സുഗൈത കുമാരി ഉത്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ് ഷിജുകുമാർ അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ, എ. ഗ്രേഷ്യസ്,സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സി.മനോജ്‌ കുമാർ, വി.ശശിധരൻ പിള്ള, കെ വിനോദ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ബി അനു,
ജില്ലാ പ്രസിഡന്റ്‌ സതീഷ്.കെ. ഡാനിയൽ,എ.കെ.എസ്.ടി.യു നേതാക്കളായ ബിനു പട്ടേരി, സജീവ് കുമാർ എന്നിവർ സംസാരിച്ചു.
ജനുവരി 22ന്റെ പണിമുടക്ക് ജില്ലയിൽ സമ്പൂർണ വിജയമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading