ചാത്തന്നൂര്‍ മീനാട് അമ്പല പറമ്പില്‍ യുവാവിനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍.

ചാത്തന്നൂര്‍ മീനാട് ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവദിവസം യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ചിറക്കര ഇടവട്ടം പാല്‍ സൊസൈറ്റിക്ക് സമീപം രാജേഷ് ഭവനില്‍ ദേവദാസ് മകന്‍ രൂപേഷ് (33), ശിവ മന്ദിരത്തില്‍ രാജേന്ദ്രന്‍ മകന്‍ അനൂപ് (34), ഉളിയനാട് മണ്ഡപംകുന്നിന് സമീപം ശിവ മന്ദിരത്തില്‍ കൊച്ചു നാരായണന്‍ മകന്‍ ഷാജി (55) എന്നിവരെയാണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഘോഷയാത്രസമയം റോഡിലേക്ക് കയറിനിന്നവരോട് നവചേതന ക്ലബ്ബിലെ അംഗമായ അഖില്‍ റോഡില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ അഖിലിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍, എ അനൂപിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ വിനു വി, ബിജുബാല്‍ ബി കെ, പ്രജീബ്, എ എസ് ഐ സാംജി ജോണ്‍, സി പി ഒ മാരായ പ്രശാന്ത്, വരുണ്‍, രാജീവ്, ആന്റണി തോബിയാസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response