“ലഹരി വിരുദ്ധ ബോധവൽക്കരണവുമായി വടശ്ശേരിക്കോണം ജുമാ-മസ്ജിദ് നാടിന് മാതൃകയായി”

വർക്കല : വടശ്ശേരിക്കോണം മുസ്ലിം ജമാ-അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുണ്യ വ്രതദിനമായ റമദാൻ 27 ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും, വർക്കല പോലീസ് സബ് ഡിവിഷന്റെ ലഹരിക്കെതിരെ പോരാടാം “ഉണർവ്” പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണവും നാടിന് മാതൃകയായി. വർക്കല പോലീസ് ഗ്രേഡ് എ എസ് ഐ സി.ജെ ബിജു ലഹരി വിരുദ്ധ സന്ദേശം നൽകി.
റമദാൻ 27 ന് രാവിലെ ജുമാ-മസ്ജിദിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ഇമാം നൗഫൽ ബാഖവി നേതൃത്വം നൽകി. പ്രാർത്ഥന മജ്ലിസും ഇഫ്താർ സംഗമവും വടശ്ശേരിക്കോണം ജുമാ മസ്ജിദ് ചീഫ് ഇമാം എം.നൗഫൽ ബാഖവി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ്‌ എച്ച്.എം റഹിം അധ്യക്ഷത വഹിച്ചു.
ചെറുകുന്നം ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഹക്കീം അൽഹാദി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി.
അസിസ്റ്റന്റ് ഇമാമുമാരായ ഷെഫീഖ് മന്നാനി, തമീം വാഫി, ജമാഅത്ത് സെക്രട്ടറി എച്ച്. അഹമ്മദ് ഹുസൈൻ, ട്രഷറർ എം. അഷറഫ് എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. ഇഫ്താർ വിരുന്നിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response