CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തു. 24–-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തിൽ
ഏക കണ്ഠേനയാണ് രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തത്. നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമാണ്.
റാന്നി മുൻ MLA ആണ്.
എസ്എഫ്ഐയിലൂടെ പൊതു പ്രവർത്തനരംഗത്ത് സജീവമായ രാജു ഏബ്രഹാം റാന്നി സെന്റ് തോമസ് കോളേജിലെ ചെയർമാനായിരുന്നു. കേരള യൂണിവേഴ്സിറ്റി കൗൺസിലറായിരുന്നു. റാന്നി റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, ദേശാഭിമാനി പത്തനംതിട്ട ജില്ലാ
ലേഖകൻ, പത്തനംതിട്ട പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.
34 അംഗജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
6 പുതുമുഖങ്ങളുണ്ട്.
സമ്മേളനത്തിൻ്റെ സമാപനം കുറിച്ച്
വൈകിട്ട് 5 ന് കോന്നിയിൽ വൻ പ്രകടനം നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.