കുരീപ്പുഴഗവ.യുപി സ്കൂളിൽദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

തൃക്കടവൂർ: കുരീപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വി ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ലിംഗനീതിയും സാമൂഹിക ജീവിതവും, വ നസംരക്ഷണം കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ
രമേശ് കുരീപ്പുഴ,  ഇന്ദു മോഹൻ എൻഎസ്എസ് എച്ച്എസ്എസ് പ്രാക്കുളം എന്നിവർ നടത്തി. സാന്ത്വന സ്പർശം എന്ന പരിപാടിയുടെ ഭാഗമായി ഇഞ്ച വിള വൃദ്ധസദനം സന്ദർശിച്ച് സ്നേഹവിരുന്ന് നൽകി. നാടൻ കലകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ചെക്കൽ പാട്ടുക്കൂട്ടം കുരീപ്പുഴ അവതരിപ്പിച്ച നാടൻ പാട്ട് ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എന്റെ വീട് ലഹരി മുക്തം എന്നതിന്റെ സ്റ്റിക്കർ പ്രകാശനം എച്ച് എം  മധു കുമാർ നിർവഹിച്ചു. ക്യാമ്പിന്റെ ഭാഗമായി ഹാൻഡ് വാഷ്, ലോഷൻ എന്നിവ നിർമിച്ചു . പരിപാടിയിൽ കൗൺസിലർ ഗിരിജ തുളസീധരൻ എച്ച് എം ശ്രീ മധു കുമാർ, എസ്.എം.സി ചെയർമാൻ കിഷോർ പിടിഎ പ്രസിഡന്റ് സജു എന്നിവർ പങ്കെടുത്തു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading