നാവായിക്കുളം:കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മലയാള വേദിയുടെ വാർഷിക സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത ചരിത്രകാരൻ ഡോ എംജി ശശിഭുഷൻ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജന് പുസ്തകം നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പേരിനാട് സദാനന്ദൻ പിള്ള
നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, മുൻ എംപി പീതംബരകുറുപ്, എ.വിബഹുലേയൻ, ഡോഅശോക് ശങ്കർ നാവായിക്കുളം GHSS ലെ അദ്ധ്യാപിക സന്ധ്യ, എൻ പുഷ്കരക്ഷകുറുപ്, രാജു കൃഷ്ണൻ, ബൈജു ഗ്രാമിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനം അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരേയും, തബല സംഗീതജ്ഞൻ ഉസ്താദ് സഖീർഹുസൈൻ, മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻസിംഗിനേയും യോഗം അനുസ്മരിച്ചു.
പുസ്തകപ്രകാശനത്തോട് അനുബന്ധിച് പ്രശസ്ത കവികൾ പങ്കെടുത്ത കവിയരങ്ങും നടന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.