25 May 2026
ഇടുക്കിയിലെ പല സ്ഥലങ്ങളും ഇരുട്ടിൽ മൂന്നു ദിവസമായി വൈദ്യുതി ബന്ധം തകരാറിലായിട്ട്,എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജല വിനോദ സഞ്ചാരങ്ങളും അടച്ചു.

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ സർക്കാർഉത്തരവ്.എന്നാൽ ജനജീവിതം ഇരുട്ടിലാണ് മൂന്നു ദിവസമായി ഇടുക്കിയിലെ പല പ്രദേശങ്ങളിലും വൈദ്യുതി എത്തുന്നില്ല.തുടർച്ചയായി പെയ്യുന്ന മഴയും കാറ്റും ജനജിവിതം തകരാറിലായി.തോട്ടം മേഖലകളിൽ ജോലികൾ നിരോധിച്ചു. മേഖലകളിൽ മരങ്ങൾ ഒടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക് പറ്റുന്നതാണ് നിരോധനം ഏർപ്പെടുത്തിയത്. പല സ്ഥലത്തും വാഴ കൃഷി പൂർണ്ണമായും നശിച്ചു. ഏലകൃഷിയും നാശത്തിന്റെ വക്കിലാണ്.

മുഖചിത്രംകല്ലാർകുട്ടി ഡാം (നേര്യമംഗലം ഡാം )തുറന്നുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *