
സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുo.
തിരുവനന്തപുരം:അഴിമതി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുമാണ്. 15 വർഷം മുന്നേ വില്ലേജ് ഓഫീസറായിരിക്കെ ജോയിൻ്റ് കൗൺസിൽ അംഗമായിരുന്ന ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു ഇയാൾ നിലവിൽ ജോയിൻ്റ് കൗൺസിലിൻ്റെയോ കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ്റെയോ (KRDSA) അംഗമല്ല. വസ്തുത ഇതായിരിക്കെ ജോയിൻ്റ് കൗൺസിലിനെതിരെ വ്യജ വാർത്ത സൃഷ്ടിച്ച 24 ന്യൂസിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. 24 ന്യൂസ് പുറത്ത് വിട്ട ജോയിൻ്റ് കൗൺസിലിനെ കുറിച്ചുള്ള ഈ വ്യാജ വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ നിയമപ്രകാരം സംഘടന നിയമനടപടി സ്വീകരിക്കുമെന്ന് കെ.ആർ ഡി എസ്.എ സംസ്ഥാന പ്രസിഡൻ്റ് പി. ശ്രീകുമാറും ,ജനറൽ സെക്രട്ടറി എം.എം നജീമും പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.