വൈഗൈ നദീതീരത്തെ ഗോപുരനഗരമായ മധുര ആറ് ദിവസം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷവേദിയായി മാറും.

മധുര:സി.പി ഐ (എം)ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ് ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ മധുരയിൽ ചേരും.ഒന്നാം തീയതി വൈകുന്നേരമാണ് ദീപശിഖകൾ ഒന്നിക്കുക. സ്മൃതി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ എത്തിച്ചേരുന്നതോടെ വൈഗൈ നദീതീരത്തെ സമ്മേളവേദി  ചുവക്കും. ഇതോടെ കലാവേദികളും ഉണരും”തമിഴ്‌നാട്‌, കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ കലാസംഘങ്ങളും ചലച്ചിത്രകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേരും. തമുക്കം മൈതാനത്ത്‌ ഈ ദിവസങ്ങളിൽ ചരിത്രപ്രദർശനവും പുസ്‌തകമേളയും കൂടി ഒരുക്കിയിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ റാം ആണ് ചരിത്രപ്രദർശനത്തിന് തുടക്കം നൽകുന്നത്.വൈഗൈ നദീതീരത്തെ ഗോപുരനഗരമായ മധുര ആറ് ദിവസം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷവേദിയായി മാറും. കലാപാരമ്പര്യവും ചരിത്രവും വിപ്ലവാശയങ്ങളും സമന്വയിക്കുന്ന വേദികൾ ഉണരും.

രാവിലെ എട്ടു മണിക്ക് മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ് ബ്യൂറോ കോ- ഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷനാവും. ഉച്ചയ്ക്ക് ശേഷമാണ് പ്രതിനിധി സമ്മേളനം.വൈകുന്നേരം കെ പി ജാനകിയമ്മാൾ സ്മാരകവേദി സാംസ്കാരിക സംഗമത്തിന് വേദിയാവും. തമിഴ് പണ്ഡിതൻ സോളമൻ പാപ്പയ്യ, സംവിധായകരായ രാജു മുരുഗൻ, ശശികുമാർ എന്നിവർ വേദിയിലെത്തും. ദിണ്ടിഗൽ ശക്തി സാംസ്കാരിക കേന്ദ്രം കലാപരിപാടികളുമായി അരങ്ങ് ഉണർത്തും.

സിനിമമേഖലയിൽ സജീവമായി നിലകൊള്ളുന്നതിനൊപ്പം സാമൂഹ്യ ഇടപെടലും നടത്തുന്ന പ്രകാശ്‌ രാജ്‌, മാരി സെൽവരാജ്‌, ടി എസ്‌ ജ്ഞാനവേൽ, വിജയ്‌ സേതുപതി, സമുദ്രക്കനി, വെട്രിമാരൻ, രാജു മുരുകൻ, ശശികുമാർ എന്നിവർ തുടർന്നുള്ള രണ്ടു ദിവസങ്ങളിലെ സാസ്‌കാരിക സംഗമങ്ങളുടെ ഭാഗമാവും.””നാടൻ പാട്ടുകൾ, നാടകം, ശിങ്കാരിമേളം, സംഗീതനാടകങ്ങൾ, നൃത്തരൂപങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. ചെന്നൈ സാംസ്‌കാരിക സംഘം, കേരള മാപ്പിള മുസ്ലിം വനിത സാംസ്‌കാരിക സംഘം, കർണാടക സംസ്ഥാന ദൊല്ലു കുനിത വനിത സാംസ്‌കാരിക സംഘം, സിതാൻ ജയമൂർത്തി, പുതുഗൈ ഭൂപാലം സാംസ്‌കാരിക സംഘം, കുമാരി മുരസു സാംസ്‌കാരിക സംഘം, കോമ്രേഡ്‌ ഗ്യാങ്‌സ്‌റ്റ മ്യൂസിക്കൽ ട്രൂപ്പ്‌, ഗംഗൈ കരുൺകുയിലുകൾ, എന്നിവർ കലാപരിപാടികൾ അവതരിപ്പിക്കും.രാഷ്‌ട്രീയ ആശയത്തിന് കരുത്ത്‌ പകരുന്നത്‌ സംസ്‌കാരിക പ്രവർത്തനങ്ങളാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന്‌ സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.”


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response