“രാജ്ഭവനിൽ നിന്ന് മടങ്ങുമ്പോഴും ആരിഫ് മുഹമ്മദ് ഖാനോട് സർക്കാർ മുഖം തിരിച്ചു:എസ്എഫ്ഐയുടെ വക ടാറ്റാ”

തിരുവനന്തപുരം: ഗവർണർ ചുമതലയൊഴിഞ്ഞു രാജ്ഭവനിൽ നിന്ന് മടങ്ങുമ്പോഴും ആരിഫ് മുഹമ്മദ് ഖാനോട് അനിഷ്ടം പ്രകടമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും.അവസാന ദിവസവും ഗവർണറെ യാത്രയാക്കാൻ മുഖ്യമന്ത്രിയോ
മന്ത്രിമാരോ എത്തിയില്ല. വിമാനത്താവളത്തിലേക്കുള്ള യാത്രാ മദ്ധ്യേ ഗവർണർക്ക് ടാറ്റ നൽകി എസ്എഫ്‌ഐയും പ്രതിഷേധിച്ചു.കേരളവുമായി ബന്ധം തുടരുമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.കൊച്ചിയിൽ നിന്നും മൂന്നരയ്ക്ക് ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക് മടങ്ങും.

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തെതുടർന്ന് ഏഴു ദിവസം രാജ്യത്തു ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ ഔദ്യോഗിക യാത്രയപ്പ് ഉണ്ടായിരുന്നില്ല.എന്നാൽ ആരിഫ് മുഹമ്മദ്ഖാൻ ഔദ്യോഗികമായി സംസ്ഥാനം വിട്ടപ്പോൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ സൗഹൃദ സന്ദർശനത്തിന്
പോലും തയ്യാറായില്ല.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്തുമുണ്ടായിരുന്നു. പത്തരയോടെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്ഭവനിലേക്കെത്തി.വിമാനത്താവളത്തിലെ വിപുലമായ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കിയെങ്കിലും
രാജ്ഭവനിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ നൽകി.പതിനൊന്നരയോടെ ആരിഫ് മുഹമ്മദ് രാജ്ഭവനിൽ നിന്നും ഔദ്യോഗികമായി യാത്ര തിരിച്ചു.
ഉന്നത ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആയിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.

വിമാനത്താവളത്തിൽ എത്തിയ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ
മുൻപുള്ള കാർക്കശ്യം വെടിഞ്ഞു.വിയോജിപ്പ് പ്രകടമാക്കാതെ എല്ലാവർക്കും നല്ലതു വരട്ടെയെന്ന ആശംസ
മാത്രം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.