28 May 2026
തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ പുറത്ത് വന്ന് ഒരു ഓട്ടോ പിടിക്കാമെന്നു കരുതിയാൽ നടക്കുകില്ല.

തമ്പാനൂർ: തിരുവനന്തപുരംറയിൽവേ സ്റ്റേഷനു മുന്നിൽ ഓട്ടോയിൽ യാത്ര ചെയ്യണമെങ്കിൽ കുറെ സമയം നിൽക്കേണ്ടിവരും. യാത്രക്കാരെ കാത്തു കിടക്കുന്ന ഓട്ടോറിക്ഷയിൽ എത്തി സെക്രട്ടറിയേറ്റ് എന്നു പറഞ്ഞാൽ വേറെ ഓട്ടം ഉണ്ട് എന്ന മറുപടി കിട്ടും. അടുത്ത ഓട്ടോയുടെ അടുക്കൻ എത്തി ചോദിച്ചാൽ സാറിന് എവിടെ പോകാനാണ്? സെക്രട്ടറിയേറ്റ്എന്നു പറഞ്ഞാൽ ഇല്ല സർ ഒരാളെ കാത്തു കിടക്കുകയാണ്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ദീർഘദൂര ഓട്ടങ്ങൾ മാത്രമെ ഏറ്റെടുക്കു.അടുത്ത സ്ഥലങ്ങളിൽ പോകണമെങ്കിൽ നടന്നു പൊയ്ക്കോളണം അല്ലാതെ മറ്റു മാർഗ്ഗമില്ല. തിരുവനന്തപുരത്തെ ഈ സ്ഥിതി വർഷങ്ങളായി തുടരുന്നു. പ്രശ്ന പരിഹാരത്തിന് അധികാരികൾ ഇടപെടുമെന്ന് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *