“ആവേശം നിറഞ്ഞ ആനയടിയുടെ ആനപ്പൂരം ഇന്ന്”

ആനയടി:ആനത്തറികളില്‍ മേളമുയരുമ്പോള്‍ തുടിക്കുകയാണീ നാടിന്‍റെ ഹൃദയം ,ആനയടിയുടെ ആതിഥ്യത്തില്‍ മയങ്ങി പേരെടുത്ത ഗജകേസരികള്‍ശൂരനാട് വടക്ക്. ആനയടിയുടെ മണ്ണും മനസും ആനച്ചൂരാല്‍ നിറഞ്ഞിരിക്കയാണ്. നാടിന്‍റെ വഴികളായ വഴികളിലെല്ലാം ചങ്ങല കിലുങ്ങുന്ന നാദമാണ് കേള്‍ക്കുന്നത്. കേരളത്തിലെ പേരെടുത്ത ഗജവീരന്മാരെല്ലാം ആനയടിയുടെ ആതിഥ്യത്തില്‍ മയങ്ങി ചെവിയാട്ടിനില്‍ക്കുന്ന കാഴ്ച. ഓരോ വഴിയും അവസാനിക്കുന്നത് തങ്ങളുടെ ഗജകേസരിക്കായി ഒരുക്കിയ താല്‍ക്കാലിക ആനത്തറികളില്‍. അവിടെ പൊടിപോലുമില്ലാത്ത ദേഹത്ത് കളഭവും ചാര്‍ത്തുമണിഞ്ഞ് കരിമ്പും ചോറും രുചിച്ച് അവരങ്ങിനെ വിലസുകയാണ്. ആനക്കമ്പത്തിന് ഇടയും മെയ്യുംവച്ച് നാട്ടുകാര്‍ ഒപ്പം. ആനത്തറികളില്‍ മേളമുയരുമ്പോള്‍ തുടിക്കുകയാണീ നാടിന്‍റെ ഹൃദയം. ഇന്ന് ആനയടി ഉല്‍സവം. ആനപ്പൂരത്തിനായി പാട്ടുകള്‍, ആനവിവരങ്ങള്‍ക്കായി ഗ്രൂപ്പുകള്‍, ജനത്തിന്‍റെ ആവശം ഇങ്ങനെ ആനപ്പുറത്തേറി സഞ്ചരിക്കുന്ന ദിനമാണിന്ന്.

നേർച്ചയായും അല്ലാതെയും 60 ഓളം കരിവീരന്മാരാണ് മേളയിൽ അണിനിരക്കുന്നത്.പഴയിടം നരസിംഹസ്വാമിയുടെ തിടമ്പേറ്റുന്ന ആനയടി ദേവസ്വത്തിൻ്റെ അപ്പു,തൃക്കടവൂർ ശിവരാജു,പാമ്പാടി രാജൻ,ഗുരുവായൂർ നന്ദൻ,ഈരാറ്റുപേട്ട അയ്യപ്പൻ, പാറന്നൂർ നന്ദൻ, പട്ടാമ്പി മണികണ്ഠൻ,തിരുവാറാട്ടുകാവ് കാളിദാസൻ, വേണാട് ആദി കേശവൻ, കടേക്കച്ചാൽ ഗണേശൻ, മൗട്ടത്ത് രാജേന്ദ്രൻ,പേരൂർ ശിവൻ, ഗുരുവായൂർ ഇന്ദ്രസെൻ, അമ്പാടി ബാലനാരായണൻ,പുതുപ്പളളി സാധു, ഗുരുവായൂർ ഗോകുൽ, ആക്കാവിള വിഷ്ണുനാരായണൻ,മീനാട് വിനായകൻ,കീഴൂട്ട് വിശ്വനാഥൻ, കീഴൂട്ട് ശ്രീകണ്ഠൻ, പരിമണം വിഷ്ണു,അക്കരമേൽ ശേഖരൻ,വേമ്പനാട് അർജുനൻ, ഉണ്ണിമങ്ങാട് ഗണപതി ഉൾപ്പെടെയുള്ള അറുപതിൽപ്പരം പ്രമുഖ ഗജകേസരികളാണ് ആനയടിയില്‍ രാജാക്കന്മാരായി അണിനിരക്കുന്നത്..തൃശ്ശൂർ കഴിഞ്ഞാൽ ഏറ്റവും വലിയ ആനപ്പൂരമാണ് ആനയടി ഗജമേള.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.