Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/“മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു:റവന്യൂ മന്ത്രി കെ രാജന്‍”
Kerala News

“മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു:റവന്യൂ മന്ത്രി കെ രാജന്‍”

By News Desk
28 May 2025 2 Min Read
0

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തര്‌വിലൂടെ പ്രയോജനം ലഭിക്കുമെന്ന്് റവന്യൂ മന്ത്രി അറിയിച്ചു. 1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ നിരവധി ആളുകള്‍ ആ ഭൂമിയില്‍ താമസിക്കുകയോ കൈവശം എടുക്കുകയോ ചെയ്തില്ല. ഇത്തരത്തില്‍ കൈവശം എടുക്കാത്ത ഭൂമിയില്‍ ആദിവാസികളുള്‍പ്പെടെ ഭൂരഹിതരായ നിരവധി ആളുകള്‍ കുടിയേറുകയുണ്ടായി. ഭൂമി കൈവശം എടുത്തവര്‍ നിരവധി കൈമാറ്റങ്ങള്‍ നടത്തി. പട്ടയ ഭൂമിയില്‍ കുടിയേറ്റം നടത്തിയ 150 ലധികം കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനും അഞ്ഞൂറിലധികം കൈവശക്കാര്‍ക്ക് അവരുടെ ആധാരത്തിന് അനുസരിച്ച് പോക്കവരവ് ചെയ്യാനും കരം ഒടുക്കാനും അനുമതി ലഭിക്കും. പട്ടയ ഭൂമിയില്‍ നിലനിന്നിരുന്നതും സര്‍ക്കാര്‍ റിസര്‍വ് ചെയ്തിരുന്നതുമായ വിലപിടിപ്പുള്ള സംരക്ഷിത മരങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതു മൂലമാണ് പട്ടയ വിതരണവും പോക്കു വരവും തടസ്സപ്പെട്ടത്. മരങ്ങള്‍ നഷ്ടപ്പെട്ടതില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മരങ്ങള്‍ നഷ്ടപ്പെട്ട കാലഘട്ടം പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ അര്‍ഹരായ കൈവശക്കാര്‍ പട്ടയം ലഭിക്കുന്നതിന് വേണ്ടി നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി. മരങ്ങളുടെ ബാധ്യത നിലവിലെ കൈവശക്കാരില്‍ നിന്നോ കുറ്റക്കാരില്‍ നിന്നോ ഈടാക്കണമെന്ന വ്യവസ്ഥ പട്ടയം നല്‍കുന്നതിന് തടസ്സമായി മാറി. ഇതുകൊണ്ട് തന്നെ പട്ടയ ഉടമസ്ഥരില്‍ നിന്നും ഭൂമി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയവര്‍ക്ക് പോക്കുവരവും ലഭിക്കാത്ത സാഹചര്യവുമുണ്ടായി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മക്കിമലയില്‍ ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് പട്ടയം നല്‍കുക എന്നത് ഒരു മുഖ്യവിഷയമായി പരിഗണിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ നിരവധി യോഗങ്ങള്‍ റവന്യൂ മന്ത്രി നേരിട്ട തന്നെ വിളിച്ചു ചേര്‍ക്കുകയുണ്ടായി. ക്രൈംബ്രാഞ്ച്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ജില്ലാതല യോഗത്തില്‍ നഷ്ടപ്പെട്ട മരത്തിന്റെ ബാധ്യത തിട്ടപ്പെടുത്താന്‍ സാധിക്കില്ലായെന്നും ആരുടെ കൈവശത്തില്‍ നിന്നാണ് മരങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് നിശ്ചയിക്കാന്‍ കഴിയില്ലായെന്നും വ്യക്തമായി. തുടര്‍ന്ന് വിശദമായ സര്‍വ്വെ നടത്തി നിലവിലെ കൈവശക്കാരില്‍ ആരുടെയെല്ലാം കൈവശ ഭൂമിയിലാണ് സംരക്ഷിത മരങ്ങള്‍ ഇപ്പോള്‍ നിലവിലുള്ളതെന്നും നഷ്ടപ്പെട്ടത് ഏത് ഭൂമിയില്‍ നിന്നും കണ്ടെത്തുന്നതിനായി സര്‍വ്വെ ടീമിനെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റേയും കേസിലെ വിധിക്കും അനുസൃതമായി മരങ്ങളുടെ ബാധ്യത തിട്ടപ്പെടുത്താമെന്നും ഇപ്പോള്‍ മരങ്ങളുടെ ബാധ്യത ഒഴിവാക്കി പട്ടയം നല്‍കാനും, പോക്കുവരവ് ചെയ്തു കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതു വഴി മക്കിമലയില്‍ പട്ടിക വര്‍ഗ്ഗക്കാരുള്‍പ്പെടെ ആയിരത്തിലധികം ഭൂരഹിതര്‍ ഭൂമിയുടെ അവകാശികളായി മാറുന്ന ചരിത്രപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. പട്ടയ വിതരണത്തിനുള്ള നടപടികളും നിയമാനുസൃത പോക്കു വരവിനുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

Author

News Desk

Follow Me
Other Articles
Previous

“കേരള തീരത്തെ കപ്പല്‍ അപകടം; വിദഗ്ധരുടെ യോഗം ചേര്‍ന്നു പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു”

Next

മൽസ്യ മേഖലയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക NHREP.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Ritzo Casino: Quick‑Fire Gaming για τον Παίκτη που Είναι πάντα σε Κίνηση 8 May 2026
  • Wacky vegas rush casino no deposit bonus Panda On the internet Pokies Remark 8 May 2026
  • Trendy Fresh fruit casino Vegasplus no deposit bonus Frenzy Slots Remark: Earn Larger Which have Dragon Betting 8 May 2026
  • Best Online slots in the 2026 Real cash real money android casino apps Position Online game 8 May 2026
  • Reels out of Luck Fresh fruit Playamo slot no deposit Machine Programs on google Enjoy 8 May 2026
  • Casinos slot wild respin on the internet Real cash 10 Greatest United states Gambling enterprise Sites to possess 2026 8 May 2026
  • ᐈ 100 free spins no deposit aztlans gold Trendy Good fresh fruit Totally free Video slot Online Gamble Video game, Playtech 8 May 2026
  • Cool Fruit Slot Gamble Free 50 free spins pyramid of gold Playtech Games On the internet 8 May 2026
  • Funky Good fresh fruit Madness Ports Remark: sevens high free spins 150 Juicy Incentives and Fun Gameplay 8 May 2026
  • Lapland Position goldbet casino promo from the Fugaso 8 May 2026
  • Casumo Prämie 2025: Diese Besten casumo com Gutscheincode + Freispiele 8 May 2026
  • Lucky Days Spielbank Online Ostmark 2025 über qua 2 000 Slots 8 May 2026
  • Cat casinos online classic slots Glitter Position Review: Purr-fectly Rewarding Fun! 8 May 2026
  • DrückGlück Free Spins » 2 Aktionen & 50 Freispiele 8 May 2026
  • Queen of the Nile Pokie Wager 100 percent free & Understand pokies online free Opinion 8 May 2026
  • Beste Echtgeld Casinos 2026: Angeschlossen Spielotheken qua Echtgeld 8 May 2026
  • Freispiele exklusive Einzahlung 2026 Beste Kostenfrei Spins! 8 May 2026
  • PayPal Spielsaal Liste 2026: Top Online Casinos unter einsatz von PayPal Einzahlung 8 May 2026
  • Oscar Spin – Divertimento in Quick‑Hit Casino per Giocatori Rapidi 8 May 2026
  • Forest Jim El play 7 sins online Dorado Gambling enterprise Online game Opinion BetMGM 8 May 2026
  • Online Casinos qua erster Auszahlungsquote » Traktandum Liste 2026 8 May 2026
  • Die besten Freispiele abzüglich Einzahlung 2026 Aktualisiert 8 May 2026
  • InstaSpin: The Ultimate Quick‑Spin Adventure for Fast‑Paced Players 8 May 2026
  • BetVictor Extra Code: Safety net Wager as much as $one hundred within the 2026 8 May 2026
  • Extra Codes for no Deposit Casinos 2026 8 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme