കൽപ്പറ്റ: വിഷം ഉള്ളിൽ ചെന്ന് ചികിൽസയിൽ ആയിരുന്ന വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻ (78) മരണപ്പെട്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച എൻ എം വിജയനേയും മകൻ ജിജേഷ് (38) നേയും വിഷം ഉള്ളിൽ ചെന്ന നിലയിൽ മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. മകൻ ജിജേഷ് ഇന്ന് വൈകിട്ട് 6.30 ടെ മരണപ്പെട്ടത്. സുൽത്താൻബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, നഗരസഭ കൗൺസിലർ, സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.