കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: കലാ-ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു

കൊല്ലം:കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ക്യാമ്പയിനിന്റെ പ്രചാരണാര്‍ഥം കലാ- ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം മൂതാക്കര പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അധ്യക്ഷത വഹിച്ചു. സിനിമ-സീരിയല്‍ നടി വിജയകുമാരി മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന വിഷയാവതരണം നടത്തി. കോര്‍പ്പറേഷന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് ‌ കമ്മിറ്റി ചെയര്‍പേഴ്സൺ യു. പവിത്ര, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. അനിത സ്വാഗതവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ നന്ദിയും പറഞ്ഞു.
അര്‍ബുദരോഗം അതിജീവിച്ചവര്‍ അനുഭവം പങ്കുവെച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.

ഫെബ്രുവരി നാലിന് ആരംഭിച്ച ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ക്യാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവക്ക് സ്‌ക്രീനിങ് നടത്തി പരിശോധനയും തുടര്‍ചികിത്സയും ഉറപ്പാക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ സ്‌ക്രീനിങ് സൗജന്യമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരിലൂടെ വീടുകള്‍ സന്ദര്‍ശിച്ചുള്ള സ്‌ക്രീനിങ്, ബോധവത്കരണം എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നുണ്ട്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading