കണ്ണൂർ : നമ്മുടെ നാട്ടിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.ഗ്രാമ ബ്ലോക്ക് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാർ പരസ്യമായി ഇത് എടുത്ത് നശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. ഇത് ലംഘിച്ച് മുന്നോട്ടു പോയാൽ ഉദ്യോഗസ്ഥൻ്റെ പണി പോകും. അതിനാൽ തന്നെ കേരളം മൊത്തം ഈ സമ്പ്രദായം തുടർന്ന് കൊണ്ടിരിക്കുന്നു.
സെക്രട്ടറിയേറ്റ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ഫ്ലെക്സ് വച്ചതു പോലും തിരുവനന്തപുരം കോർപ്പറേഷൻ എടുത്തു മാറ്റിയിരുന്നു അപ്പോഴാണ് മുഖ്യമന്ത്രിയുടെ നാട്ടിലെ സി.പിഎം സഖാവിന് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല.
ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ റോഡരികിലെ കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്ത പിണറായി പഞ്ചായത്ത് ജീവനക്കാരെ പഞ്ചായത്ത് ഓഫീസിൻ കയറി ഭീഷണിപ്പെടുത്തിയ CPM ലോക്കൽ സെകട്ടറിയുടെ നടപടിക്കെതിരെ NGO യൂണിയൻ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധമങ്ങ് നടത്തി. അപ്പോൾ പ്രതിഷേധിക്കാനറിയാം, കൊല്ലം ജില്ലയിൽ ചിതറയിൽ കൃഷി ഭവൻ തുറക്കാൻ അനുവദിക്കാതെ അവിടെ സി.പി ഐ എം നേതാവ് ഭീഷണി നടത്തിയിരുന്നു. എന്നാൽ അവിടെ ഒരു സംഘടനയും പ്രതിഷേധിക്കാനെത്തിയില്ല എന്നതും ജീവനക്കാർക്ക് പരാതിയുണ്ട്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 28/01/2025 കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള…
കായംകുളം..കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ.' മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച…
കോട്ടയം: ഭരണാനുകൂല സംഘടനയുടെ ജനുവരി 22 ലെ പണിമുടക്കത്തിൻ്റെ ഭാഗമായി പ്രകടനം നടത്തുമ്പോൾ എതിർ ചേരിയിൽ നിന്ന് മറ്റൊരു ഭരണാനുകൂല…
സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ്…
കൊട്ടാരക്കര : കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ജോലി പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചു പോകുന്നു നിലവിൽ കരാർ നൽകിയ…
സിപിഐ സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. പി. പ്രസാദ് ചെയർമാൻ ടി. ജെ. ആഞ്ചലോസ് ജനറൽ കൺവീനർ. ഇന്ന് ആലപ്പുഴ…