സി.പിഎം പിണറായി ലോക്കൽ സെക്രട്ടറിക്കെതിരെ എൻജിഒ യൂണിയൻ്റെ പ്രതിഷേധം.

കണ്ണൂർ : നമ്മുടെ നാട്ടിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.ഗ്രാമ ബ്ലോക്ക് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാർ പരസ്യമായി ഇത് എടുത്ത് നശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. ഇത് ലംഘിച്ച് മുന്നോട്ടു പോയാൽ ഉദ്യോഗസ്ഥൻ്റെ പണി പോകും. അതിനാൽ തന്നെ കേരളം മൊത്തം ഈ സമ്പ്രദായം തുടർന്ന് കൊണ്ടിരിക്കുന്നു.

സെക്രട്ടറിയേറ്റ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ഫ്ലെക്സ് വച്ചതു പോലും തിരുവനന്തപുരം കോർപ്പറേഷൻ എടുത്തു മാറ്റിയിരുന്നു അപ്പോഴാണ് മുഖ്യമന്ത്രിയുടെ നാട്ടിലെ സി.പിഎം സഖാവിന് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല.

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ റോഡരികിലെ കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്ത പിണറായി പഞ്ചായത്ത് ജീവനക്കാരെ പഞ്ചായത്ത് ഓഫീസിൻ കയറി ഭീഷണിപ്പെടുത്തിയ CPM ലോക്കൽ സെകട്ടറിയുടെ നടപടിക്കെതിരെ NGO യൂണിയൻ പഞ്ചായത്ത് ഓഫീസിന് മുന്നിൽ  പ്രതിഷേധമങ്ങ് നടത്തി. അപ്പോൾ പ്രതിഷേധിക്കാനറിയാം, കൊല്ലം ജില്ലയിൽ ചിതറയിൽ കൃഷി ഭവൻ തുറക്കാൻ അനുവദിക്കാതെ അവിടെ സി.പി ഐ എം നേതാവ് ഭീഷണി നടത്തിയിരുന്നു. എന്നാൽ അവിടെ ഒരു സംഘടനയും പ്രതിഷേധിക്കാനെത്തിയില്ല എന്നതും ജീവനക്കാർക്ക് പരാതിയുണ്ട്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

One thought on “സി.പിഎം പിണറായി ലോക്കൽ സെക്രട്ടറിക്കെതിരെ എൻജിഒ യൂണിയൻ്റെ പ്രതിഷേധം.

Comments are closed.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading