സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം.
തിരുവനന്തപുരം . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച അനിശ്ചിതകാല റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പിന്‍വലിച്ചതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ചൊവ്വാഴ്ച മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കമ്മീഷന്‍ വര്‍ധന, കമ്മീഷൻ എല്ലാ മാസവും നൽകുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു വ്യാപാരികൾ ഉന്നയിച്ച പ്രധാന ആവശ്യം.
കമ്മീഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ധനവകുപ്പുമായി ആലോചിച്ച് കമ്മീഷന്‍ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. അത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് മാർച്ചിൽ ചര്‍ച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന…
ജീവനക്കാരനെതിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം : ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ പ്രിൻസിപ്പൽ ക്യഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമവുമായി…
അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കരിമ്പടം…
ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ് കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്ക് നാഴികകല്ലായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്…
ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി മരിച്ചു, മരിച്ചവരെ തിരിച്ചറിഞ്ഞു കോട്ടയം : ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി…
പൗര പ്രജ' അഥവ citizen subject' എന്ന പുതിയൊരു തരം സാമൂഹ്യ ജീവി ഇന്ത്യയിൽ ഉയര്‍ന്നു വരുന്നതിനെക്കുറിച്ച് ആദ്യം നിരീക്ഷിച്ചത്…