പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.
ന്യൂഡെല്‍ഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.നടൻ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. നടൻ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകുംവരെയാണ് അറസ്റ്റ് തടഞ്ഞത്.സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഉള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഹർജികാരൻ കോടതിയിൽ പറഞ്ഞു. നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് മുൻകൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്. ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. കഴിഞ്ഞ ഏഴു മാസമായി നടൻ ഒളിവിലാണ്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 28/01/2025 കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള…
കായംകുളം..കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ.' മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച…
കോട്ടയം: ഭരണാനുകൂല സംഘടനയുടെ ജനുവരി 22 ലെ പണിമുടക്കത്തിൻ്റെ ഭാഗമായി പ്രകടനം നടത്തുമ്പോൾ എതിർ ചേരിയിൽ നിന്ന് മറ്റൊരു ഭരണാനുകൂല…
സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ്…
കൊട്ടാരക്കര : കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ജോലി പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചു പോകുന്നു നിലവിൽ കരാർ നൽകിയ…
സിപിഐ സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. പി. പ്രസാദ് ചെയർമാൻ ടി. ജെ. ആഞ്ചലോസ് ജനറൽ കൺവീനർ. ഇന്ന് ആലപ്പുഴ…