വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ അംഗീകാരം

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ അംഗീകാരം

 

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ അംഗീകാരം.

ഭേദഗതികളോടെ ബിൽ പാർലമെൻറ് വയ്ക്കുമെന്ന് സമിതി അധ്യക്ഷൻ ജഗതാംബിക പാൽ. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ സമിതി തള്ളി. ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്ന് പ്രതിപക്ഷം.

പതിനാല്  നിയമ ഭേദഗതികളോടെയാണ് വഖഫ് ബില്ലിന്  സംയുക്ത പാർലമെൻററി സമിതി അംഗീകാരം നൽകിയത്. ഇന്ന്   ചേർന്ന യോഗത്തിൽ ബില്ലിനെ ഭരണപക്ഷത്തു നിന്ന് 16 എം പി പിന്തുണച്ചു. 10 പ്രതിപക്ഷ എംപിമാർ ബില്ലിനെ എതിർത്തു. പ്രതിപക്ഷം 44 ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ

പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ തള്ളിയെന്ന് വഖഫ് സംയുക്ത പാർലമെൻററി സമിതി അധ്യക്ഷൻ ജഗതാംബിക പാൽ വ്യക്തമാക്കി.

അതേസമയം നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് അധ്യക്ഷൻ ജഗതാംബിക പാൽ ബില്ലിന് അംഗീകാരം നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ സംസാരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. ജനാധിപത്യത്തിൻറെ കറുത്ത ദിനമാണെന്നും വിമർശനം.

വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ അടക്കം നിരവധി മാറ്റങ്ങളാണ് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നത്. നവംബർ 29 നകം

റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യ നിർദ്ദേശമെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ ധൃതിപിടിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമിതിയുടെ നീക്കം രാഷ്ട്രീയപ്രേരിതം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ഗ്രാമസേവാസമിതി ഗ്രന്ഥശാലയിൽ ISRO LPSC ഡയറക്ടറെ ആദരിച്ചു.

പതിനാറാം കല്ല് ഐ.എസ്.ആർ.ഒ ജംഗ്ഷൻ ഗ്രാമസേവ സമിതി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനാചരണം  ഐ.എസ്.ആർ.ഒ എൽ.പി.എസ്. സി. ഡയറക്ടർ…

5 minutes ago

ഇൻസ്റ്റാ ചാറ്റ്പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും

കോഴിക്കോട്:ഇൻസ്റ്റാഗ്രാംചാറ്റ് പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല. അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും . കുട്ടികളുടെ നിലപാടുകൾ എങ്ങോട്ടേക്കാണ്. തോളിൽ കയ്യിട്ടു…

1 hour ago

ആശമാർ സമരത്തിൽ, നേരിടാൻ സർക്കാർ പുതിയ പദ്ധതിയുമായി വരുന്നു.

തിരുവനന്തപുരം:ആശമാർ സമരത്തിൽ ഉറച്ചു തന്നെ 2000 പേർ സമരത്തിൽ, പങ്കെടുക്കാത്തവരിൽ ഭൂരിഭാഗവും സമരത്തിന് മാനസിക പിന്തുണ. പക്ഷേ സമരത്തിന് പോയാൽ…

3 hours ago

സംസ്ഥാന സെക്രട്ടറിയേറ്റ് പുതുക്കിപ്പണിയും,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം നടന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് പുതുക്കി പണിയാൻ ആലോചന, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആലോചനയോഗം ചേർന്നു. പൊതുഭരണ വകുപ്പു മുതൽ…

4 hours ago

കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന…

13 hours ago

കൃഷി വകുപ്പിലെ പീഡന വാർത്ത കെട്ടിച്ചമച്ചതെന്ന് ജോയിൻ്റ് കൗൺസിൽ ‘

ജീവനക്കാരനെതിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം : ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ പ്രിൻസിപ്പൽ ക്യഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമവുമായി…

17 hours ago