Categories: Kerala News

വീട്ടില്‍ വരാന്‍ പേടിയായതിനാല്‍ ബന്ധു വീട്ടിലാണ് പ്രതി പുറത്തിറങ്ങിയത് മുതല്‍ കഴിയുന്നത്. കഴിഞ്ഞ അഴച അച്ഛന്‍ വരാതിരുന്നത് കൊല്ലും എന്ന് ഭയന്നാണ്.

പാലക്കാട്:പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. അഞ്ച് വര്‍ഷം മുമ്പ് അമ്മയെ കൊന്നതു പോലെ ഇപ്പോള്‍ അച്ഛനേയും കൊന്നു. ഭീഷണിയുണ്ടെന്ന് പോലീസില്‍ നേരിട്ട് എത്തി പരാതി നല്‍കിയതാണ്. എന്നാല്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം പ്രതിയെ വിട്ടയക്കുകയായിരുന്നു. പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പോലീസാണ് തന്നെ അനാഥയാക്കിയതെന്നും അഖില പ്രതികരിച്ചു.പോലീസ് സ്‌റ്റേഷനില്‍ അച്ഛനും ഞാനും കൂടിയാണ് പരാതി നല്‍കിയത്. അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പോലീസ് ചെയ്തത്. പോലീസ് വന്നപ്പോള്‍ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാള്‍ കൂടെ പോയത്. അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു. എനിക്കിന് ആരുണ്ട്. എന്നെയും കൊല്ലട്ടെ. പോലീസുകാരുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും  ആണ് ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇതുപോലെ പെരുമാറുമായിരുന്നോ. പ്രതിയെ തൂക്കി കൊന്നേനെ. ഇവിടെ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു. ഞങ്ങളുടെ കണ്ണീരിന് വിലയില്ല’ അഖില പറഞ്ഞു.പൊട്ടിക്കരഞ്ഞാണ് അഖില മാധ്യമങ്ങളോട് പ്രതികരിച്ചത്.ഇന്ന് രാവിലെയാണ് അയല്‍വാസിയായ ചെന്താമര അഖിലയുടെ അച്ഛന്‍ സുധാകരനേയും അമ്മൂമ്മ ലക്ഷമിയേയും വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം മുമ്പ് അഖിലയുടെ അമ്മ സജിതയെ ചെന്താമര വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ്  ഇരട്ടക്കൊല നടത്തിയത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

വയനാട് കൃഷി വകുപ്പിലെ സ്ഥലം മാറ്റപീഡന വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്ന് ജോയിൻ്റ് കൗൺസിൽ നേതാവിൻ്റെ എഫ്ബി പോസ്റ്റ്.

ജോയിൻ്റ് കൗൺസിൽ കഴിഞ്ഞ കുറച്ചു കാലമായി ജീവനക്കാരുടേയും അധ്യാപകരുടേയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം കണ്ട്…

30 minutes ago

തമിഴ്നാട്ടിൽ വൻ കഞ്ചാവ് വേട്ട,മലയാളി സംഘത്തലവൻ പിടിയിൽ

തിരുവനന്തപുരം : ഊരമ്പ് സ്വദേശിയായ ബ്രൂസ് ലീ ആണ് പിടിയിലായത്. തമിഴ്നാട് നാംഗുനേരി ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് ഇവരെ…

51 minutes ago

പയ്യോളിയിൽ ഭർതൃവീട്ടിൽ നവവധു തൂങ്ങി മരിച്ച നിലയിൽ.വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായില്ല.

കോഴിക്കോട് : പയ്യോളിയിൽ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ .കല്ലുവെട്ട് കുഴി സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ്…

52 minutes ago

ആശ,അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണം. മിനിമം വേതനം ഉയർത്തണം. എ ഐ ടി യു സി.

തിരുവനന്തപുരം:കേന്ദ്ര പദ്ധതിയായ ആശ, അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് എ ഐ ടി യു സി ആവശ്യപ്പെട്ടു. ഈ ആവശ്യം…

1 hour ago

ആശങ്കപ്പെടേണ്ട. ഇനി എല്ലാ സേവനങ്ങളും ഒരൊറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. 112 .

തിരുവനന്തപുരം: അടിയന്തര ആവശ്യത്തിനായി പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്ക് ഇനി എല്ലാ സേവനങ്ങളും ഒരൊറ്റ നമ്പറില്‍ വിളിച്ചാല്‍ മതി.…

2 hours ago

ഗ്രാമസേവാസമിതി ഗ്രന്ഥശാലയിൽ ISRO LPSC ഡയറക്ടറെ ആദരിച്ചു.

പതിനാറാം കല്ല് ഐ.എസ്.ആർ.ഒ ജംഗ്ഷൻ ഗ്രാമസേവ സമിതി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനാചരണം  ഐ.എസ്.ആർ.ഒ എൽ.പി.എസ്. സി. ഡയറക്ടർ…

3 hours ago