28 May 2026
ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു. കേരളമേ?

ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.ഏറ്റെടുക്കുന്നവരുടെ വിവരങ്ങൾ വ്യക്തം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു. കേരളമേ.

മമ്മൂട്ടി തൻ്റെ സഹോദരനെപ്പോലെയാണെന്ന് മോഹൻലാൽ പറയുന്നു. “അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താണ് തെറ്റ്?” എന്ന് അദ്ദേഹം ചോദിച്ചു. “അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടായിരുന്നു, പക്ഷേ അത് എല്ലാവർക്കും സാധാരണമാണ്. വിഷമിക്കേണ്ട കാര്യമൊന്നുമില്ല” എന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണിത്. അദ്ദേഹത്തിന്റെ ടീം അഭ്യൂഹങ്ങൾ നിഷേധിച്ചപ്പോൾ, മോഹൻലാലും തന്റെ സുഹൃത്തിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കുവച്ചു.മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തൻ്റെ സുഹൃത്ത് മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രാർത്ഥന നടത്തുന്നതായി കാണിച്ച് നൽകിയ രസീത് സോഷ്യൽ മീഡിയയിൽ വൈറലായതിനെ പിന്നാലെ വിവാദങ്ങളും. തങ്ങളുടെ വിശ്വാസം അനുസരിച്ച്, ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നത് തെറ്റാണെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. ചില മുസ്ലീം പുരോഹിതന്മാരും ഇതേ അഭിപ്രായവുമായി രംഗത്തുവന്നതോടെ വിവാദം രൂക്ഷമായി. കോവിഡ് കാലത്ത് ആർക്കും വേണ്ടാതെ കിടന്ന മതവും ജാതിയും കൂട്ടുപിടിച്ച് എത്തുന്നവർക്ക് ലക്ഷ്യം വേറെയാണ്. അത് ഇവിടെ നടപ്പില്ലെന്ന് മലയാളി പറയും. പ്രവർത്തിക്കും. ഇത് കേരളമാണ്.

Leave a Reply

Your email address will not be published. Required fields are marked *