28 May 2026
ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ  ഭാഗങ്ങളിൽ  കാട്ടുപോത്ത് ഇറങ്ങി .

തളിപ്പറമ്പ:ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കാട്ടുപോത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു .ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ ഈ പ്രദേശത്ത് നിന്നും പുറത്ത് ചാടിയ കാട്ടുപോത്ത് കുളിഞ്ഞ, മാങ്ങോട്ട് വായനശാല,

കുട്ടാവ് ഭാഗങ്ങളിലൂടെ സഞ്ചരിച്ച്
കുട്ടാവ് പുഴ വഴികടന്നു പോയി .കാട്ടുപോത്ത് കടന്നു പോകുന്ന വഴിയിൽ വനപാലകർ സുരക്ഷ ഒരുക്കി കൊടുത്തു.തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർപി വി സനൂപ്കൃഷ്ണൻ,ശ്രീകണ്ഠാപുരംസെക്ഷൻഫോറസ്റ്റ്ഓഫീസർഎ കെ ബാലൻഎന്നിവർനേതൃത്വം നല്കി .പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട് .ഈ പ്രദേശത്ത് വനംവകുപ്പ്ഉദ്യോഗസ്ഥർ രാത്രിയിലും പരിശോധന തുടരുന്നതാണു്.

രാജൻ തളിപ്പറമ്പ.

 

Leave a Reply

Your email address will not be published. Required fields are marked *