ആലത്തൂരിൽ മകന്റെ 14 വയസ്സുള്ള കൂട്ടുകാരനൊപ്പം വീട്ടമ്മ നാടുവിട്ടു തട്ടിക്കൊണ്ടുപോകലിന് വീട്ടമ്മയ്ക്കെതിരെ കേസ്.

പാലക്കാട്ആലത്തൂരിൽമകന്റെ14വയസ്സുള്ളകൂട്ടുകാരനൊപ്പംവീട്ടമ്മനാടുവിട്ടു. തട്ടിക്കൊണ്ടുപോകലിന് വീട്ടമ്മയ്ക്കെതിരെ കേസ്.14 കാരനൊപ്പം ഒളിച്ചോടിയ 35 കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 14 കാരന്റെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.പോലീസ് വിശദീകരിച്ച പ്രകാരം, പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14 കാരനാണ് എങ്ങോട്ടെങ്കിലും പോകാമെന്ന് നിർദ്ദേശിച്ചത്. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെന്ന നിലയിൽ യുവതിയെ പ്രതിയാക്കുകയായിരുന്നു. നാടുവിട്ട ഇരുവരെയും പാലക്കാട് നിന്ന് എറണാകുളം വരെ എത്തിയപ്പോൾ പൊലീസ് പിടികൂടി. തുടർന്ന് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതി, 11 വയസുള്ള മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ടത്, കുട്ടി സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്. തുടർന്നാണ് ആലത്തൂർ പൊലീസിൽ പരാതി നൽകിയത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.