തളിപ്പറമ്പ: ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള യൂണിറ്റ് കണ്ണൂർ ജില്ലയാണെന്ന്സിപിഐ – എംജില്ലാ സെക്രട്ടരിഎം വിജയരാജൻപറഞ്ഞു .തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .65,550 പാർട്ടിഅംഗങ്ങളാണ് പാർട്ടിക്ക് ജില്ലയിലുള്ളത്.4381 ബ്രാഞ്ച് കമ്മിറ്റികളും,
249 ലോക്കൽ കമ്മിറ്റികളും,
18 ഏരിയാ കമ്മിറ്റികളുമുണ്ട്.ജില്ലയിലെ 1545 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 77 ശതമാനം വാർഡ് പ്രതിനിധികൾ എൽ ഡി എഫി ൻ്റെതാണ്.36 ഗ്രാമപഞ്ചായത്തുകളിൽ വനിതകളാണ് പ്രസിഡണ്ട്മാർ.ഇതിൽ ഭൂരിപക്ഷവും
സി പി ഐ – എം പ്രതിനിധികളാണ്.സാമൂഹ്യ രംഗത്തും സംഘടന രംഗത്തും സ്ത്രീകളെ വളർത്തി കൊണ്ടുവരികയെന്നതാണ് പാർട്ടിയുടെ നിലപാട്.പതിനൊന്ന് നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും
എൽ ഡി എഫി
ൻ്റെതാണ്.പാർട്ടിയെ ഇനിയും ജില്ലയിൽ ശക്തിപ്പെടുത്താനുള്ള സംഘടനാ പരമായ ചർച്ചകൾ നടക്കും .
അഴിമതിയുടെ പുകമറ സൃഷ്ടിച്ച് വലതുപക്ഷ മാധ്യമങ്ങൾ
എൽ ഡി എഫി
നെ തകർക്കാൻ ശ്രമിക്കുകയാണ് .ഇവർക്ക് കൂട്ടായി ഒറ്റചങ്ങാതിമാരായി
കോൺഗ്രസ്,
ആർ എസ് എസ് ,
എസ് ഡി പി ഐ
യും ഉണ്ട്.നാടിനെ തകർക്കുന്ന തെറ്റായ രാഷ്ടീയക്കളിയാണ് ഇവർ സ്വീകരിക്കുന്നത്.എൽ ഡി എഫി
ൻ്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ
ഇവർക്ക് കഴിയില്ല .വർഗ-ബഹുജന
പ്രസ്ഥാനങ്ങളുടെ പിൻതുണയോടെ പാർട്ടി ശക്തിപ്പെട്ടു വരികയാണെന്നും ജയരാജൻ പറഞ്ഞു .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.